ജനാധിപത്യ രീതിയിൽ കാര്യങ്ങൾ നടത്താൻ ഏവരും സഹകരിക്കേണ്ടത് പാർട്ടിയുടെ അന്തസ് കാക്കാൻ ആവശ്യമാണെന്നും ജയരാജ് എം എൽ എ കൂട്ടിച്ചേര്‍ത്തു.
കോട്ടയം: കേരളാ കോൺഗ്രസിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതിൽ സമവായത്തിന്‍റെ ശൈലി സ്വീകരിക്കുന്നതിൽ യാതൊരുവിധ എതിർപ്പും ഇല്ലെന്നു ഡോക്ടർ എൻ ജയരാജ് എം എൽ എ. ചിലർ വിവിധ മാധ്യമങ്ങളിലൂടെ പുറത്തു വിടുന്ന വ്യത്യസ്ത രീതികളിലുള്ള നിലപാടുകളും ഏകപക്ഷീയമായി നടത്തുന്ന പ്രഖ്യാപനങ്ങളും കേരളാ കോൺഗ്രസിനെപ്പോലെ ജനാധിപത്യ മര്യാദ കാത്തു സൂക്ഷിച്ചു വരുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ അന്തസിന് ചേർന്നതല്ല.
അത്തരം ഏകപക്ഷീയ നിലപാടുകൾ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് സമവായ ശ്രമങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുവാൻ മാത്രമേ ഉപകരിക്കുകയുള്ളു. ജനാധിപത്യ രീതിയിൽ കാര്യങ്ങൾ നടത്താൻ ഏവരും സഹകരിക്കേണ്ടത് പാർട്ടിയുടെ അന്തസ് കാക്കാൻ ആവശ്യമാണെന്നും ജയരാജ് എം എൽ എ കൂട്ടിച്ചേര്‍ത്തു.
