കോടതിയില്‍ അറിയിച്ചത് പ്രകാരം കഴിഞ്ഞ പതിനെട്ടാം തിയതി ജയസൂര്യ വിദേശത്തുനിന്ന് കൊച്ചിയില്‍ മടങ്ങിയെത്തിയിട്ടുണ്ട്.

കൊച്ചി :  ലൈംഗികാതിക്രമക്കേസില്‍ നടന്‍ ജയസൂര്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരായ കേസ് കെട്ടി ചമച്ചതാണെന്നും പീഡനം നടന്നതായി ആരോപിക്കുന്ന തിയതികളില്‍ വൈരുധ്യമുണ്ടെന്നും നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ജയസൂര്യ വാദിച്ചിരുന്നു. വിദേശത്തായതിനാല്‍ എഫ്ഐആര്‍ കണ്ടിട്ടില്ലെന്നും ജയസൂര്യ ചൂണ്ടിക്കാട്ടുന്നു. കോടതിയില്‍ അറിയിച്ചത് പ്രകാരം കഴിഞ്ഞ പതിനെട്ടാം തിയതി ജയസൂര്യ വിദേശത്തുനിന്ന് കൊച്ചിയില്‍ മടങ്ങിയെത്തിയിട്ടുണ്ട്. സെക്രട്ടറിയേറ്റിലെ സിനിമാചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതിയിലാണ് കേസ്.

YouTube video player