സൈബർ ആക്രമണ പരാതിയിൽ ഇൻഫോപാർക്ക് പൊലീസിന് മൊഴി നൽകിയ ശേഷമായിരുന്നു ജെബി മേത്തറിന്റെ പ്രതികരണം. അധിക്ഷേപത്തിന് പിന്നിൽ ആരെന്ന് കണ്ടെത്തണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: പരസ്യ പ്രസ്താവനകൾ കെപിസിസി അധ്യക്ഷൻ വിലക്കിയിട്ടും കെ മുരളീധരനെതിരെ ജെബി മേത്തർ എംപി. മുഖ്യമന്ത്രിക്കെതിരായ അടൂർ പ്രകാശിന്‍റെ പ്രസ്താവനകൾക്ക് പിന്നിൽ മറ്റാരെങ്കിലും ഉണ്ടെന്ന് വിശ്വസിക്കുന്നില്ല. അഭിപ്രായങ്ങൾ വ്യക്തി സ്വാതന്ത്ര്യമാണ്, അതിനെ ചോദ്യം ചെയ്യരുതെന്നും ജെബി മേത്തർ പറഞ്ഞു. സൈബർ ആക്രമണ പരാതിയിൽ ഇൻഫോപാർക്ക് പൊലീസിന് മൊഴി നൽകിയ ശേഷമായിരുന്നു ജെബി മേത്തറിന്റെ പ്രതികരണം. അധിക്ഷേപത്തിന് പിന്നിൽ ആരെന്ന് കണ്ടെത്തണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു. പാർട്ടിക്കാരുണ്ടോ എന്ന് പൊലീസ് നോക്കട്ടെയെന്നും എംപി പ്രതികരിച്ചു.

YouTube video player