തിരുവനന്തപുരം: ജസ്‍ന തിരോധാന കേസില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്  അച്ഛൻ ജയിംസ് ജോസഫ് പ്രധാനമന്ത്രിക്ക് പരാതി നൽകി. 2018 മാർച്ച് 22  നാണ് കോളേജിലേക്ക് പോയ ജസ്‌നയെ കാണാതാകുന്നത്. പൊലീസ് മേധാവി, മുൻ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി, ജസ്‌നയുടെ തിരോധാനം അന്വേഷിച്ച പത്തനംതിട്ട മുൻ എസ്‌പിയും വിരമിച്ച ഉദ്യോഗസ്ഥനുമായ കെ ജി സൈമൺ എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി. ഇതിനിടെ ചില ഉദ്യോഗസ്ഥരുടെ പേരിൽ ജസ്‌നയെ കണ്ടെത്തി എന്ന തരത്തിലുള്ള വാർത്തകളും പ്രചരിച്ചെങ്കിലും ഇക്കാര്യത്തിൽ പൊലീസ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.