Asianet News MalayalamAsianet News Malayalam

ഓസ്ട്രിയയിൽ ജോലി തേടുന്ന മലയാളികൾക്ക് സുവർണാവസരം; ട്രിപ്പിൾ വിൻ മാതൃകയിൽ സാധ്യതകൾ പരിശോധിക്കുന്നു

ജര്‍മ്മനിയിലേയ്ക്കുളള നഴ്സിംങ് റിക്രൂട്ട്മെന്റായ ട്രിപ്പിള്‍വിന്‍ മാതൃകയില്‍ ഓസ്ട്രിയയിലേയ്ക്ക് പ്രത്യേക റിക്രൂട്ട്മെന്റിനുളള സാധ്യതകള്‍ പരിശോധിക്കാമെന്ന് കൂടിക്കാഴ്ചയില്‍ അജിത് കോളശ്ശേരി പറഞ്ഞു. 

job opportunities for malayalis in Austria norka seeking chances for contracts like tripple win
Author
First Published Aug 22, 2024, 9:24 PM IST | Last Updated Aug 22, 2024, 9:24 PM IST

തിരുവനന്തപുരം: കേരളത്തില്‍ നിന്നും യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയയിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് മുഖേന  നഴ്സിങ് റിക്രൂട്ട്മെന്റ് പൈലറ്റ് പ്രോജക്ട് ആരംഭിക്കാന്‍ ധാരണയായി. ഓസ്ട്രിയന്‍  ട്രേഡ് കമ്മീഷണർ ആന്റ് കൊമ്മേഴ്സ്യല്‍ കൗണ്‍സിലര്‍ ഹാൻസ് ജോർഗ് ഹോർട്ട്നാഗൽ (Hans Joerg Hortnagl) ന്റെ നേതൃത്വത്തിലെത്തിയ പ്രതിനിധി സംഘവുമായി നോര്‍ക്ക റൂട്ട്സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണയായത്. 

പ്രതിവര്‍ഷം 7000 മുതല്‍ 9000 നഴ്സിങ് പ്രൊഫഷണലുകള്‍ക്കാണ് നിലവില്‍ ഓസ്ട്രിയയില്‍ അവസരമുളളത്. കെയര്‍ ഹോം, ഹോസ്പിറ്റലുകള്‍, വയോജന പരിപാലനത്തിനായുള്ള പ്രൈവറ്റ് ഹോം എന്നിങ്ങനെയാണ് അവസരങ്ങളെന്ന് ഹാൻസ് ജോർഗ് ഹോർട്ട്നാഗൽ വ്യക്തമാക്കി. കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ മികച്ച നൈപുണ്യമികവുള്ളവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജര്‍മ്മനിയിലേയ്ക്കുളള നഴ്സിംങ് റിക്രൂട്ട്മെന്റായ ട്രിപ്പിള്‍വിന്‍ മാതൃകയില്‍ ഓസ്ട്രിയയിലേയ്ക്ക് പ്രത്യേക റിക്രൂട്ട്മെന്റിനുളള സാധ്യതകള്‍ പരിശോധിക്കാമെന്ന് കൂടിക്കാഴ്ചയില്‍ അജിത് കോളശ്ശേരി പറഞ്ഞു. 

തൈയ്ക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന കൂടിക്കാഴ്ചയില്‍ തിരുവനന്തപുരം ഗവണ്‍മെന്റ് നഴ്സിങ് കോളേജില്‍ നിന്നും അസോസിയേറ്റ് പ്രൊഫസർമാരായ റീന എ തങ്കരാജ്, ശോഭ പി.എസ്, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് ടെക്നോളജി (SI-MET)  ഡയറക്ടർ ആശാ എസ്.കുമാർ, നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ്, ഹോം ഒതന്റിക്കേഷന്‍ ഓഫീസര്‍ സുഷമാഭായി, മറ്റ് റിക്രൂട്ട്മെന്റ് വിഭാഗം പ്രതിനിധികള്‍ എന്നിവരും സംബന്ധിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios