സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി കോണ്‍ഗ്രസ് ദേശീയ താൽപ്പര്യം ഉപേക്ഷിച്ചിരിക്കുകയാണെന്നും ഇന്നത്തെ ഈ മുസ്ലിം ലീഗ്-മാവോയിസ്റ്റ്-കോൺഗ്രസ് രാജ്യത്തിന്റെ ഐക്യത്തിന് ഏറ്റവും വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞിരുന്നു.
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ പുകഴ്ത്തിയ കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ വിമര്‍ശനവുമായി രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ്. അർബൻ നക്സലുകളും മാവോയിസ്റ്റ് ശക്തികളും 10–15 വർഷങ്ങൾക്ക് മുമ്പ് കോൺഗ്രസിനുള്ളിൽ കയറിക്കൂടിയതോടെ കോൺഗ്രസിനെ മുസ്ലിം ലീഗ്-മാവോയിസ്റ്റ്-കോൺഗ്രസ് (MMC) ആക്കി മാറ്റിയെന്ന പരാമര്‍ശത്തിലാണ് ജോണ്‍ ബ്രിട്ടാസ് ചോദ്യവുമായി രംഗത്തെത്തിയത്. ഈ മുസ്ലിം ലീഗ്-മാവോയിസ്റ്റ്-കോൺഗ്രസ് സ്വന്തം സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി കോണ്‍ഗ്രസ് ദേശീയ താൽപ്പര്യം ഉപേക്ഷിച്ചിരിക്കുകയാണെന്നും ഇന്നത്തെ ഈ മുസ്ലിം ലീഗ്-മാവോയിസ്റ്റ്-കോൺഗ്രസ് രാജ്യത്തിന്റെ ഐക്യത്തിന് ഏറ്റവും വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞിരുന്നു.
മോദിയുടെ പ്രസംഗത്തെ ഉദാത്തം എന്നാണ് ശശി തരൂർ വിശേഷിപ്പിച്ചത്. തരൂരിന് നിലപാടുകൾ സ്വീകരിക്കാനുള്ള അവകാശമുണ്ടെന്നും എന്നാൽ കോൺഗ്രസിന്, പ്രത്യേകിച്ച് കേരളത്തിലെ കോൺഗ്രസുകാർക്ക്, ഇക്കാര്യത്തിൽ എന്തു പറയാനാണുണ്ടെന്ന് അറിയാൻ താല്പര്യമുണ്ടെന്നും ബ്രിട്ടാസ് ഫേസ്ബുക്കില്‍ കുറിച്ചു. പിഎംശ്രീ ഒപ്പുവച്ചപ്പോൾ ഡീൽ... ഡീൽ... എന്ന് അലറിക്കൂവിയ ഇവർ എന്തേ മിണ്ടാത്തതെന്നും അദ്ദേഹം ചോദിച്ചു.
ജോണ്‍ ബ്രിട്ടാസിന്‍റെ കുറിപ്പ്
ഇന്ത്യയിൽ ഏറെ പേർ ബഹുമാനിക്കുന്ന വ്യക്തിത്വങ്ങളിൽ ഒരാളാണ് മുതിർന്ന എംപിയും കോൺഗ്രസ് പ്രവർത്തകസമിതി അംഗവും കോൺഗ്രസ് സംസ്ഥാന കോർകമ്മിറ്റി അംഗവുമായ ശ്രീ ശശി തരൂർ. ഇന്ത്യൻ എക്സ്പ്രസ്സ് സ്ഥാപകൻ രാംനാഥ് ഗോയങ്കയുടെ സ്മരണയ്ക്കായുള്ള ഈ വർഷത്തെ പ്രഭാഷണം നടത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു. മാധ്യമസ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ഗോയങ്കയെക്കുറിച്ചുള്ള പ്രഭാഷണം, കഴിഞ്ഞ പതിനൊന്ന് വർഷക്കാലമായി ഒരു പത്രസമ്മേളനം പോലും നടത്താത്ത നരേന്ദ്രമോദി നിർവഹിച്ചതിനെക്കുറിച്ചുള്ള ചർച്ച തൽക്കാലം മാറ്റിവയ്ക്കാം. മോദിയുടെ പ്രസംഗത്തെ ഉദാത്തം എന്നാണ് ശശി തരൂർ വിശേഷിപ്പിച്ചത്. തരൂരിന് നിലപാടുകൾ സ്വീകരിക്കാനുള്ള അവകാശം ഉണ്ട്. എന്നാൽ കോൺഗ്രസിന്, പ്രത്യേകിച്ച് കേരളത്തിലെ കോൺഗ്രസുകാർക്ക്, ഇക്കാര്യത്തിൽ എന്തു പറയാനാണുണ്ടെന്ന് അറിയാൻ താല്പര്യമുണ്ട്. പിഎംശ്രീ ഒപ്പുവച്ചപ്പോൾ (ഈ പദ്ധതിയിൽ എല്ലാ കോൺഗ്രസ് ഗവൺമെന്റുകളും ഭാഗഭാക്കായിരുന്നു) ഡീൽ... ഡീൽ... എന്ന് അലറിക്കൂവിയ ഇവർ എന്തേ മിണ്ടാത്തത്?
തരൂർ പ്രകീർത്തിച്ച പ്രസംഗത്തിലെ പ്രസക്തഭാഗം താഴെ കൊടുക്കുന്നു:
"അർബൻ നക്സലുകളും മാവോയിസ്റ്റ് ശക്തികളും 10–15 വർഷങ്ങൾക്ക് മുമ്പ് കോൺഗ്രസിനുള്ളിൽ കയറിക്കൂടിയതോടെ കോൺഗ്രസിനെ മുസ്ലിം ലീഗ്-മാവോയിസ്റ്റ്-കോൺഗ്രസ് (MMC) ആക്കി മാറ്റി. ഇന്ന് ഞാൻ പൂർണ ഉത്തരവാദിത്വത്തോടെ പറയുന്നു – ഈ മുസ്ലിം ലീഗ്-മാവോയിസ്റ്റ്-കോൺഗ്രസ് സ്വന്തം സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി ദേശീയ താൽപ്പര്യം ഉപേക്ഷിച്ചിരിക്കുകയാണ്. ഇന്നത്തെ ഈ മുസ്ലിം ലീഗ്-മാവോയിസ്റ്റ്-കോൺഗ്രസ് രാജ്യത്തിന്റെ ഐക്യത്തിന് ഏറ്റവും വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്"
“The urban Naxals and Maoist forces that infiltrated the Congress 10–15 years ago have now turned the Congress into the Muslim League–Maoist-Congress (MMC). And today, I say this with full responsibility that this Muslim League–Maoist-Congress has abandoned national interest for its own selfish motives. Today’s Muslim League–Maoist-Congress is becoming a major threat to the unity of the country.”
