നിരവധി ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന സർക്കാർ ജീവനക്കാരുടെ സംഘടനയായ ജോയിൻ്റ് കൗൺസിൽ സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ സിപിഐ അനുകൂല ജീവനക്കാരുടെ സംഘടനയായ ജോയിൻ്റ് കൗൺസിൽ സമരത്തിലേക്ക്. സർക്കാരിനെതിരെ കടുത്ത വിമ‍ർശനം ഉയർത്തി പണിമുടക്കിന് സജ്ജരാകാൻ ജീവനക്കാരോട് സംഘടനാ നേതൃത്വം ആഹ്വാനം ചെയ്തു. ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്നു, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന വാക്ക് പാലിച്ചില്ല, ജീവനക്കാരിൽ നിന്നും പെൻഷൻ വിഹിതം പിടിക്കുന്നത് അടിയന്തരമായി നിർത്തലാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ജോയിൻ്റ് കൗൺസിൽ മുന്നോട്ട് വെക്കുന്നത്.