തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് സംയുക്ത പ്രതിഷേധം. ഭരണപക്ഷ പ്രതിപക്ഷ പാര്‍ട്ടികൾ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. തിങ്കളാഴ്ച പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം . 

തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ഭരണ പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധത്തിൽ മന്ത്രിമാരും യുഡിഎഫ് കക്ഷി നേതാക്കളും പങ്കെടുക്കും, പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി ടെലിഫോണിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം