Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധിച്ച് മരിച്ച മാതാവിൻ്റെ മൃതദേഹം അൽഫോൺസ് കണ്ണന്താനം നാട്ടിലെത്തിച്ചതായി ആരോപണം

ജൂൺ 10-ന് ഡൽഹിയിൽ മരിച്ച കണ്ണന്താനത്തിന്റെ അമ്മയുടെ മൃതദേഹം വിമാനത്തിൽ നാട്ടിലെത്തിച്ച് കോട്ടയം മണിമലയിൽ പൊതുദർശനവും നടത്തിയാണ്  സംസ്കരിച്ചത്. 

Jomon Puthanpurakkal allegation against alphone kanandhanam
Author
Manimala, First Published Aug 17, 2020, 7:07 AM IST

തിരുവനന്തപുരം: കൊവിഡ് ബാധിച്ചാണ് തന്റെ അമ്മ മരിച്ചതെന്ന വിവരം  മറച്ചുവെച്ച് മുന്‍ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവന്നെന്ന ആരോപണവുമായി പൊതുപ്രവർത്തകൻ ജോമോൻ പുത്തൻ പുരയ്ക്കൽ.  അതേസമയം, ഈ ആരോപണം അൽഫോൺസ് കണ്ണന്താനം നിഷേധിച്ചു. അമ്മക്ക് മരണത്തിനു മുമ്പ് കൊവിഡ് ഭേദമായിരുന്നു എന്നും എന്നാൽ ശ്വാസകോശത്തിനും ഹൃദയത്തിനുമേറ്റ ആഘാതം മരണകാരണമായെന്നാണ് കണ്ണന്താനം വിശദമാക്കുന്നത്. കൊവിഡ് ഭേദമായെന്ന സർട്ടിഫിക്കറ്റ് എയിംസ് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജൂൺ 10-ന് ഡൽഹിയിൽ മരിച്ച കണ്ണന്താനത്തിന്റെ അമ്മയുടെ മൃതദേഹം വിമാനത്തിൽ നാട്ടിലെത്തിച്ച് കോട്ടയം മണിമലയിൽ പൊതുദർശനവും നടത്തിയാണ് സംസ്കരിച്ചതെന്നാണ്  ജോമോൻ പുത്തൻ പുരയ്ക്കൽ ആരോപിച്ചത്. താനും സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു. 

Read more at: കൊവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം നാട്ടിലെത്തിച്ചെന്ന ആരോപണം: മറുപടിയുമായി അൽഫോൺസ് കണ്ണന്താനം

ഈ സമയത്തെല്ലാം കൊവിഡ് മരണമാണെന്ന വിവരം കണ്ണന്താനം മറച്ചുവെച്ചെന്നാണ് ആരോപണം. അമ്മയുടേത് കൊവിഡ് മരണമായിരുന്നുവെന്നു പറയുന്ന കണ്ണന്താനത്തിന്റെ വീഡിയോ സഹിതമാണ് ആരോപണം. 

കൊവിഡ് ബാധിതർ മരിച്ചാൽ വ്യാപനമൊഴിവാക്കാൻ ബന്ധുക്കളെ പോലും കാണിക്കാതെ പ്രത്യേകം പൊതിഞ്ഞ് സംസ്കരിക്കുന്നതാണ്  കോവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള രീതി.  കണ്ണന്താനം ഇതൊഴിവാക്കാൻ സ്വാധീനമുപയോഗിച്ചെന്ന ആരോപണമാണ് ജോമോൻ പുത്തൻ പുരയ്ക്കൽ ഉയർത്തുന്നത്. 
 

Follow Us:
Download App:
  • android
  • ios