കോട്ടയം: ജോസ് കെ മാണിയെ കേരള കോൺഗ്രസ് എം ചെയർമാനായി തെരഞ്ഞെടുത്തു. നേരത്തെ കോടതി വിധിയെ തുടർന്ന് ഇദ്ദേഹത്തെ ചെയർമാനായി തെരഞ്ഞെടുത്ത തീരുമാനം അസാധുവാക്കപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഇന്ന് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗമാണ്  ജോസ് കെ മാണിയെ വീണ്ടും ചെയർമാനായി തെരഞ്ഞെടുത്തത്. പാർട്ടിയെ അംഗീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച വിധി പ്രകാരം ചേർന്ന യോഗമാണ് ജോസിനെ വീണ്ടും ചെയർമാനായി തെരഞ്ഞെടുത്തത്.