ഉമ്മൻ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പോലുള്ള മുതിർന്ന നേതാക്കളെ ഇരുട്ടിൽ നിർത്തുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. 

കൊച്ചി: ഡിസിസി അധ്യക്ഷ പുനസംഘടനയിൽ പാർട്ടി നേതൃത്വത്തെ വിമർശിച്ച് കോൺ​ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ. ഇപ്പോഴത്തെ രീതി പാർട്ടിക്ക് ​ഗുണം ചെയ്യില്ലെന്നും ഡിസിസി പുനസംഘടനയിൽ യാതൊരു കൂടിയാലോചനയും നടന്നിട്ടില്ലെന്നും ജോസഫ് വാഴക്കൻ തുറന്നടിച്ചു. ഉമ്മൻ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പോലുള്ള മുതിർന്ന നേതാക്കളെ ഇരുട്ടിൽ നിർത്തുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. പാർട്ടി നേതൃത്വത്തിന്റെ ചുമതല എല്ലാവരേയും ഒരുമിച്ച് കൊണ്ടു പോകണം എന്നതാണ്. അതല്ലാതെ അധികാരം കിട്ടി എന്ന് കരുതി സ്വന്തം ഇഷ്ടക്കാരെ എല്ലായിടത്തും വെക്കുക എന്നതല്ലെന്നും ജോസഫ് വാഴക്കൻ പറ‍ഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona