പ്രിയങ്കാ ഗാന്ധിക്ക് നന്ദി പറയനായെത്തിയ റിക്സണിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേമാകുന്നത്.
വയനാട്: വയനാട്ടില്‍ നാമനിര്‍ദേശപത്രിക സമർപ്പിച്ച ശേഷം നടന്ന റോഡ് ഷോക്കിടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകന് രാഹുലും പ്രിയങ്കയും കൈത്താങ്ങായത് വലിയ ചർച്ചാവിഷയമായിരുന്നു. ഇന്ത്യ എഹഡിന്‍റെ കേരള റിപ്പോര്‍ട്ടര്‍ റിക്സണ്‍ എടത്തിലിനായിരുന്നു പരിക്കേറ്റത്. പ്രിയങ്കാ ഗാന്ധിക്ക് നന്ദി പറയനായെത്തിയ റിക്സണിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേമാകുന്നത്.
എന്നെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നേതൃത്വം നല്‍കിയതും എന്‍റെ ചെരുപ്പെടുത്തതുമൊക്കെ വലിയ സര്‍പ്രൈസ് ആയെന്ന് റിക്സണ്‍ പറഞ്ഞപ്പോള്‍ അപകടത്തില്‍പ്പെട്ട റിക്സണ് പ്രാഥമിക ചികിത്സ ഉറപ്പുവരുത്തുക മാത്രമാണ് ചെയ്തതെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ മറുപടി. എന്നാല്‍ ഈ സംഭവങ്ങളെ ചിലര്‍ രാഷ്ട്രീയവല്‍ക്കരിച്ചെന്ന് റിക്സണ്‍ സൂചിപ്പിച്ചപ്പോള്‍ വിഡ്ഢിത്തമെന്നായിരുന്നു പ്രിയങ്കയുടെ മറുപടി.
