ദില്ലി: തദ്ദേശ തെരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട ഫലം നല്കിയതിന് കേരളത്തിലെ ജനങ്ങൾക്ക് നന്ദിയെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. കെ സുരേന്ദ്രൻറെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ അക്ഷീണം പ്രയത്നിച്ചു. സംസ്ഥാന സർക്കാരിൻറെ അഴിമതി തുറന്ന് കാട്ടുന്നത് തുടരും. ഇരു മുന്നണികളുടെയും വർഗ്ഗീയ രാഷ്ട്രീയത്തിനെതിരെ പൊരുതുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.