ആയിരക്കണക്കിന് അതീവ രഹസ്യ രേഖകൾ പരസ്യപ്പെടുത്തിയതിന് അമേരിക്കയിൽ നിയമനടപടി നേരിടുകയാണ് ജൂലിയൻ അസാന്ജെ
ലണ്ടൻ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജെയെ അമേരിക്കയ്ക്ക് വിട്ടുകൊടുക്കാൻ ബ്രിട്ടൻ തീരുമാനിച്ചു. അസാൻജെയെ കൈമാറാനുള്ള ഉത്തരവിൽ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ ഒപ്പിട്ടു. തീരുമാനത്തിനെതിരെ അസാൻജെയ്ക്ക് അപ്പീൽനല്കാൻ ഇനിയും അവസരമുണ്ട്. അസാൻജെയെ വിട്ടുകൊടുക്കാൻ ലണ്ടനിലെ കോടതി നേരത്തെ ഉത്തരവ് ഇട്ടിരുന്നു. ആയിരക്കണക്കിന് അതീവ രഹസ്യ രേഖകൾ പരസ്യപ്പെടുത്തിയതിന് അമേരിക്കയിൽ നിയമനടപടി നേരിടുകയാണ് ജൂലിയൻ അസാന്ജെ. 18 ക്രിമിനൽ കേസുകളാണ്ഇദ്ദേഹത്തിന് എതിരെ അമേരിക്കയിൽ ഉള്ളത്. 2010 ലാണ് അമേരിക്കയെ നടുക്കി ആയിരക്കണക്കിന് യുദ്ധരേഖകൾ അടക്കം വിക്കിലീക്സ് പുറത്തുവിട്ടത്. 2019 മുതൽ ലണ്ടൻ ജയിലിലാണ് അസാന്ജെ.
