മാക്കൂൽപീടികയിൽ കൂളിയുള്ള പറമ്പത്ത് കെ പി അനിൽകുമാറിനെയാണ് കാണാതായത്. ഇദ്ദേഹത്തിന്റെ കാർ ദേശീയപാതയിൽ നാരായണനഗറിൽ ഫെഡറൽബാങ്കിനു സമീപം നിർത്തിയിട്ട നിലയിലായിരുന്നു

കോഴിക്കോട്: സിവിൽ സപ്ലൈസ് കോർപറേഷൻ വടകര ഓഫീസിലെ ജൂനിയർ അസിസ്റ്റൻ്റിനെ കാണാനില്ലെന്ന് പരാതി. മാക്കൂൽപീടികയിൽ കൂളിയുള്ള പറമ്പത്ത് കെ പി അനിൽകുമാറിനെയാണ് കാണാതായത്. 

ഇദ്ദേഹത്തിന്റെ കാർ ദേശീയപാതയിൽ നാരായണനഗറിൽ ഫെഡറൽബാങ്കിനു സമീപം നിർത്തിയിട്ട നിലയിലായിരുന്നു. വടകര പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് അനിൽകുമാറിനെ കാണാതായത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight