മണ്ണാർക്കാട് കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ സുരേഷ് ജോർജ് വർഗീസിനെയാണ് മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തത്

പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ സുരേഷ് ജോർജ് വർഗീസിനെയാണ് മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. അയൽവാസിയായ 15 കാരിയെയാണ് ഇയാൾ പീഡിപ്പിച്ചത്. മൂന്ന് മാസം മുൻപ് നടന്ന സംഭവം കൗൺസിലിങ്ങിലാണ് കുട്ടി പുറത്തു പറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred