തന്‍റെ ഉച്ചാരണംകൃത്യമാകണമെന്നില്ല . സിആർപിസിയുടെ പുതിയ പേര് പറയാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് പോലും പ്രയാസമാണെന്നും മദ്രാസ് ഹൈക്കോടതി ജഡ്ജി
ചെന്നൈ:നിയമസംഹിതകളുടെ പുതിയ പേര് പറയില്ലെന്ന് മദ്രാസ് ഹൈക്കോടതിജഡ്ജി ജസ്റ്റിസ് ആനന്ദ് വെങ്കിടേശ് പറഞ്ഞു.; IPC ,CRPC , എന്ന് തന്നെ തുടർന്നും പറയുമെന്നും അദ്ദേഹം വ്യക്തമാക്കി . തനിക്ക് ഹിന്ദി അറിയില്ല , തന്‍റെ ഉച്ചാരണംകൃത്യമാകണമെന്നില്ല എന്നും ജസ്റ്റിസ് വെങ്കിടേഷ് പറഞ്ഞു . ഒരു കേസിന്‍റെവാദത്തിനിടെ ആണ് വിചിത്ര പരാമർശം സിആർപിസിയുടെ പുതിയ പേര് പറയാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് പോലും പ്രയാസമാണെന്നും ജഡ്ജി പറഞ്ഞു

ഡിഎംകെ മന്ത്രിമാരെ വെറുതെ വിട്ട കേസുകളിൽ സ്വമേധയാ പുന:പരിശോധനാ നടപടി പ്രഖ്യാപിച്ച് വാർത്തകളിൽ നിറഞ്ഞ ജഡ്ജിയാണ് ജസ്റ്റിസ് ആനന്ദ്വെങ്കിടേശ് . ആനന്ദ് വെങ്കിടേശിനെ പോലുളള ജഡ്ജിമാർക്കായി ദൈവത്തിന്നന്ദി പറയുന്നുവെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടിരുന്നു
