സംസ്ഥാനത്തെ ഭൂരിഭാഗം വിദ്യാ‌ർഥികൾക്കും വൈകാതെ തന്നെ യാത്രാ ഇളവ് നഷ്ടമാകും എന്ന സൂചനകൾക്കിടെയാണ് ജസ്റ്റീസ് എം രാമചന്ദ്രൻ നിലപാട് വ്യക്തമാക്കിയത്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് വ്യവസായം നിലനിൽക്കണമെങ്കിൽ വിദ്യാർഥികളുടെ കൺസഷൻ നിയന്ത്രിച്ചേ പറ്റൂ എന്ന് ജസ്റ്റീസ് എം രാമചന്ദ്രൻ. യാത്രാനിരക്കിലെ ഇളവ് മുഴുവൻ വിദ്യാർഥികൾക്കും പ്രായോഗികമല്ല. സ്ഥാനമൊഴിയും മുൻപ് ജസ്റ്റീസ് എം രാമചന്ദ്രൻ കമ്മീഷൻ നൽകിയ ശുപാർശയെ അടിസ്ഥാനമാക്കിയാണ് വിദ്യാർത്ഥികൾക്കുളള യാത്രാ ഇളവ് നിയന്ത്രിക്കാൻ സർക്കാർ ഒരുങ്ങുന്നത്.

സംസ്ഥാനത്തെ ഭൂരിഭാഗം വിദ്യാ‌ർഥികൾക്കും വൈകാതെ തന്നെ യാത്രാ ഇളവ് നഷ്ടമാകും എന്ന സൂചനകൾക്കിടെയാണ് ജസ്റ്റീസ് എം രാമചന്ദ്രൻ നിലപാട് വ്യക്തമാക്കിയത്. സ്വകാര്യ ബസുടമകൾ മാത്രം വിദ്യാർഥികളെ എന്തിന് സഹിക്കണം. യഥാർഥ യാത്രാ നിരക്കിന്‍റെ പകുതിയെങ്കിലും വിദ്യാർഥികൾക്ക് നിശ്ചയിക്കണം. ഒപ്പം പ്രായ പരിധിയിയും വേണമെന്നാണ് ജസ്റ്റീസ് എം രാമചന്ദ്രൻ ആവശ്യപ്പെട്ടിരിക്കുന്നത്.

പാവപ്പെട്ട കുട്ടികൾ ആരെന്ന കാര്യത്തിലും പരിശോധന ഉണ്ടാകണം. 12 വർ‍ഷമായി ബസ്/ടാക്സി നിരക്ക് നിശ്ചയിക്കുന്നതിനുളള കമ്മീഷനനായി പ്രവർത്തിച്ച ജസ്റ്റീസ് എം രാമചന്ദ്രൻ സ്ഥാനമൊഴിയും മുൻപാണ് റിപ്പോർട്ട് നൽകിയത്. ഇതിനെ അടിസ്ഥാനമാക്കിയാണ് സംസ്ഥാന സർക്കാരിന്‍റെ നീക്കം.

YouTube video player