Asianet News MalayalamAsianet News Malayalam

ജ. എസ് മണികുമാറിനെ പുതിയ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു

നിലവിലെ ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച് പോകുന്ന സാഹചര്യത്തിലാണ് മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന ന്യായാധിപനായ ജസ്റ്റിസ് മണികുമാറിനെ ചീഫ് ജസ്റ്റിസായി നിയമിക്കുന്നത്. 

justice s manikumar appointed as the chief justice of kerala high court
Author
Kochi, First Published Aug 30, 2019, 3:34 PM IST

കൊച്ചി: മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന ജഡ്‍ജി ജസ്റ്റിസ് എസ് മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. നിലവിലെ ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച് പോകുന്ന സാഹചര്യത്തിലാണ് മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന ന്യായാധിപനായ ജസ്റ്റിസ് മണികുമാറിനെ ചീഫ് ജസ്റ്റിസായി നിയമിക്കുന്നത്. 

2006-ലാണ് ജസ്റ്റിസ് മണികുമാർ മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായത്. നേരത്തെ അസിസ്റ്റന്‍റ് സോളിസിറ്റർ ജനറൽ ആയി പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം. 

മറ്റ് ഏഴ് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെക്കൂടി നിയമിച്ചിട്ടുണ്ട്: 

  • ജസ്റ്റിസ് വിക്രം നാഥ് - ഗുജറാത്ത് ഹൈക്കോടതി
  • ജസ്റ്റിസ് ജെ കെ മഹേശ്വരി - ആന്ധ്രാ പ്രദേശ് ഹൈക്കോടതി
  • ജസ്റ്റിസ് അജയ് ലാംബ - ഗുവാഹത്തി ഹൈക്കോടതി
  • ജസ്റ്റിസ് രവിശങ്കർ ഝാ - പഞ്ചാബ് & ഹരിയാന ഹൈക്കോടതി
  • ജസ്റ്റിസ് എൽ നാരായണ സ്വാമി - ഹിമാചൽ പ്രദേശ് ഹൈക്കോടതി
  • ജസ്റ്റിസ് ഇന്ദർജീത് മൊഹന്തി - രാജസ്ഥാൻ ഹൈക്കോടതി
  • ജസ്റ്റിസ് അരൂപ് കുമാർ ഗോസ്വാമി - സിക്കിം ഹൈക്കോടതി
Follow Us:
Download App:
  • android
  • ios