പ്രഖ്യാപനങ്ങൾ മാത്രമാണ് നടക്കുന്നത് എന്നാണ് ഗണേഷ് കുമാറിന്‍റെ കുറ്റപ്പെടുത്താൽ. പല വകുപ്പിലും നടക്കുന്നത് പ്രഖ്യാപനം മാത്രമാണെന്നും എംഎല്‍എമാർക്ക് നാട്ടിൽ നില്‍ക്കാൻ പറ്റാത്ത സ്ഥിതിയാണെന്നും ഗണേഷ് കുമാർ വിമര്‍ശിക്കുന്നു. 

തിരുവനന്തപുരം: സർക്കാറിനും മന്ത്രിമാർക്കുമെതിരെ ഇടത് നിയമസഭാ കക്ഷിയോഗത്തിൽ കടുത്ത വിമർശനം ഉയര്‍ത്തി ഗണേഷ് കുമാർ. പ്രഖ്യാപനങ്ങൾ മാത്രമാണ് നടക്കുന്നത് എന്നാണ് ഗണേഷ് കുമാറിന്‍റെ കുറ്റപ്പെടുത്തൽ. പല വകുപ്പിലും നടക്കുന്നത് പ്രഖ്യാപനം മാത്രമാണ് നടക്കുന്നത്. എംഎല്‍എമാർക്ക് നാട്ടിൽ നില്‍ക്കാൻ പറ്റാത്ത സ്ഥിതിയാണെന്നും ഇത്തരത്തിൽ പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മന്ത്രിമാരുടേയും വകുപ്പുകളുടേയും പ്രവർത്തനം പോരെന്നും ഗണേഷ് കുമാർ യോഗത്തിൽ കുറ്റപ്പെടുത്തി. എംഎൽഎമാർക്ക് അനുവദിച്ച പദ്ധതികളുടെ ഭരണാനുമതി പോലും നൽകുന്നില്ല. അടുത്ത ബജറ്റിലെങ്കിലും പരിഹാരം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗണേഷ് കുമാറിന്‍റെ വിമർശനം ശരിയായില്ലെന്ന് ചില സിപിഎം എംഎല്‍എമാർ ചൂണ്ടിക്കാട്ടിയപ്പോൾ ഇവിടെ അല്ലാതെ താൻ എവിടെ പറയുമെന്നായിരുന്നു ഗണേഷിന്‍റെ ചോദ്യം.