സിപിഎം നേതാവിന്റെ വാക്കുകൾ പി ടി തോമസിന്റെ കുടുംബത്തെയും ദുഃഖിപ്പിച്ചു. ഇത് പാർട്ടി നിലപാടാണോയെന്ന് സിപിഎം വ്യക്തമാക്കണമെന്നും കെ ബാബു ആവശ്യപ്പെട്ടു.
കൊച്ചി: അന്തരിച്ച കോൺഗ്രസ് നേതാവ് പി ടി തോമസിനെതിരായ (P T Thomas)എംഎം മണിയുടെ (MM Mani) വിമർശനം ദുഃഖകരമെന്ന് കെ ബാബു എംഎൽഎ. ഒരു പൊതു പ്രവർത്തകനിൽ നിന്നും പ്രതീക്ഷിക്കാത്ത നിലയിലുള്ള വാക്കുകളാണ് എംഎം മണിയിൽ നിന്നുണ്ടായതെന്ന് ബാബു പറഞ്ഞു. സിപിഎം നേതാവിന്റെ വാക്കുകൾ പി ടി തോമസിന്റെ കുടുംബത്തെയും ദുഃഖിപ്പിച്ചു. ഇത് പാർട്ടി നിലപാടാണോയെന്ന് സിപിഎം വ്യക്തമാക്കണമെന്നും കെ ബാബു ആവശ്യപ്പെട്ടു.
'സിപിഎമ്മിനെ ഇതുപോലെ ദ്രോഹിച്ച മറ്റൊരു നേതാവില്ല'; പി ടി തോമസിനെതിരെ എം എം മണി
പി ടി തോമസിനെ പോലെ സിപിഎമ്മിനെ ദ്രോഹിച്ച മറ്റൊരു നേതാവില്ലെന്നും ഇപ്പോൾ പുണ്യാളന്‍ എന്നുപറഞ്ഞാല്‍ അംഗീകരിക്കാന്‍ പറ്റുമോയെന്നുമായിരുന്നു എംഎം മണി കഴിഞ്ഞ ദിവസം ഇടുക്കിയിലെ ഒരു പാർട്ടിപരിപാടിയിൽവെച്ച് പറഞ്ഞത്. കസ്തൂരിരംഗൻ റിപ്പോർട്ടിന്മേൽ ഇടുക്കിയെ ഏറ്റവും കൂടുതൽ ദ്രോഹിച്ചയാളാണ് പി ടി തോമസെന്നും പി ടി ദ്രോഹിച്ചതൊന്നും മറക്കാൻ കഴിയില്ലെന്നും മണി പറഞ്ഞു. 'മരിക്കുമ്പോള്‍ എല്ലാവരും ഖേദം പ്രകടിപ്പിക്കും അത് മര്യാദയാണ്. പി ടിയുടെ വിഷയത്തിലും അതുതന്നെയാണെന്നും മണി വിശദീകരിക്കുന്നു. എറണാകുളത്തുവെച്ച് സൈമണ്‍ ബ്രിട്ടോ അടക്കമുള്ളവരെ ദ്രോഹിച്ചതിലെല്ലാം പിന്നില്‍ തോമസിന് പങ്കുണ്ടെന്നും എംഎം മണി തുറന്നടിച്ചിരുന്നു.
