Asianet News MalayalamAsianet News Malayalam

മരടിലേത് മനുഷ്യാവകാശ ലംഘനം; പ്രദേശവാസികളോട് സർക്കാര്‍ അവഗണനയെന്ന് കെ ബാബു

ഫ്ലാറ്റ് പൊളിക്കുമ്പോൾ പ്രദേശത്തെ വീടുകൾക്ക് കേടുപാട് പറ്റിയാൽ വീടുകൾ പുനർനിർമിച്ച് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

K babu respond to maradu issue
Author
Kochi, First Published Jan 1, 2020, 12:38 PM IST

കൊച്ചി: മരടിലെ പ്രദേശവാസികളോട് സർക്കാരിന് അവഗണനയെന്ന് മുൻ മന്ത്രി കെ ബാബു. പ്രദേശവാസികളുടെ ബുദ്ധിമുട്ട് സർക്കാർ മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. "ഫ്ലാറ്റ് പൊളിക്കുമ്പോൾ പ്രദേശത്തെ വീടുകൾക്ക് കേടുപാട് പറ്റിയാൽ വീടുകൾ പുനർനിർമിച്ച് നൽകണം.മുഖ്യമന്ത്രി ഇടപെടട്ട് വസ്തുത പരിശോധിക്കണം.  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയോട് പരിശോധിച്ച് റിപ്പോർട്ട്‌ നൽകാൻ മുഖ്യമന്ത്രി ആവശ്യപ്പെടണം "- ബാബു ആവശ്യപ്പെട്ടു.

മരടിൽ ഫ്ലാറ്റുകൾ പൊളിക്കാൻ ഇനി 10 ദിവസം മാത്രം ബാക്കിനിൽക്കെ പ്രദേശവാസികൾ നിരാഹാരസമരത്തിലാണ്. ഫ്ലാറ്റിന് പരിസരത്തുള്ളവരുടെ വീടുകൾക്കും സ്വത്തിനും മതിയായ സംരക്ഷണം ഉറപ്പാക്കുന്നില്ലെന്നാരോപിച്ചാണ് സമരം. ഫ്ലാറ്റുകള്‍ പൊളിച്ചശേഷവും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ മാസങ്ങളെടുക്കുമെന്നത് പ്രദേശവാസികളെ പേടിപ്പെടുത്തുന്നു.

മരടിലെ ഫ്ലാറ്റുകളുടെ ചുമരുകള്‍ നീക്കിത്തുടങ്ങിയപ്പോള്‍ തന്നെ സമീപത്തെ പല വീടുകളിലും വിള്ളല്‍ വീണിരുന്നു. ഫ്ലാറ്റുകള്‍ പൂര്‍ണ്ണമായും പൊളിച്ചുതീരുമ്പോള്‍ ഈ കെട്ടിടങ്ങള്‍ക്ക് വലിയതോതില്‍‍ കേടുപാടുകളുണ്ടാകുമെന്ന ആശങ്കയും നാട്ടുകാരില്‍ ശക്തമാണ്. ഇൻഷുറൻസ് പരിരക്ഷ സംബന്ധിച്ചും ഒട്ടേറെ സംശയങ്ങളുണ്ട്. 

Follow Us:
Download App:
  • android
  • ios