കണ്ണൂര്‍: എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്റെ അമ്മ കെസി ജാനകിയമ്മ കൊവിഡ് ബാധിച്ച് മരിച്ചു. 80 വയസായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ കഴിഞ്ഞ മൂന്ന് ആഴ്ചയായി കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കടുത്ത ശ്വാസതടസം ഉള്ളതിനാൽ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. സംസ്കാരം പിലാത്തറയിലെ കുടുംബ സ്മശാനത്തിൽ നടക്കും.