തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി പ്രൊഫ.ഡോ. കെ ജയകുമാർ ചുമതലയേറ്റു. ഡോ ആശ കിഷോറിനെ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു.  നേരത്തെ കേന്ദ്ര തീരുമാന പ്രകാരം ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറേണ്ടി വന്ന ആശ കിഷോറിനെ തല്‍സ്ഥാനത്ത് നിലനിര്‍ത്താൻ ഇൻസ്റ്റിറ്റ്യൂഷണൽ ബോഡി തീരുമാനിച്ചിരുന്നു . ഇതിനെതിരെ ശ്രീചിത്രയിലെ തന്നെ മറ്റൊരു ഡോക്ടര്‍ സജിത് സുകുമാരൻ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഡയറക്ടറുടെ കാലാവധി നീട്ടിയ  തീരുമാനം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ റദ്ദാക്കിയത്.