ഞായറാഴ്ച കേരള ഘടകത്തിന്റെ യോഗത്തിനു  ശേഷം അന്തിമ തീരുമാനം അറിയിക്കാനാണ് ദേവഗൗഡയുടെ നിര്‍ദേശം. 

തിരുവനന്തപുരം: ജെഡിഎസിന്റെ മന്ത്രി സ്ഥാനം രണ്ടര വര്‍ഷം വീതം മാത്യു ടി തോമസും കെ കൃഷ്ണന്‍ കുട്ടിയും പങ്കിടും. ജെഡിഎസ് കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് നിര്‍ദേശം നല്‍കി. ഞായറാഴ്ച കേരള ഘടകത്തിന്റെ യോഗത്തിനു ശേഷം അന്തിമ തീരുമാനം അറിയിക്കാനാണ് ദേവഗൗഡയുടെ നിര്‍ദേശം. ആദ്യത്തെ രണ്ടര വര്‍ഷം മാത്യു ടി തോമസിനെന്നും സൂചന. 99 സീറ്റ് നേടിയാണ് എല്‍ഡിഎഫ് അധികാരത്തിലേറിയത്. എല്‍ജെഡിയിലെ മുതിര്‍ന്ന നേതാക്കളായ കെ കൃഷ്ണന്‍ കുട്ടിയും മാത്യു ടി തോമസും എംഎല്‍എമാരായി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona