രാവിലെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും ഉച്ചയോടെ വീണ്ടും ഗുരുതരമാവുകയായിരുന്നു. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കെ എം മാണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കൊച്ചി: ശ്വാസകോശ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന കേരള കോൺഗ്രസ് ചെയർമാൻ കെ എം മാണിയുടെ ആരോഗ്യനില അതീവഗുരുതരം. രാവിലെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും ഉച്ചയോടെ വീണ്ടും ഗുരുതരമാവുകയായിരുന്നു. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും കുറഞ്ഞു.

ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കെ എം മാണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദീർഘ നാൾ ആയി ശ്വാസകോശ രോഗത്തിന് ചികിത്സയിൽ ആയിരുന്നു കെ എം മാണി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള കെ എം മാണിയുടെ ആരോഗ്യനില ഇന്നലത്തേക്കാളും 20 ശതമാനം മെച്ചപ്പെട്ടതായി ഡോക്ടർമാർ രാവിലെ വ്യക്തമാക്കിയിരുന്നു. ജോസ് കെ മാണി കോട്ടയത്ത് നിന്ന് കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്.