സുനിൽ കുമാറിന് കിട്ടേണ്ട വോട്ടുകളാണ് ബിജെപിക്ക് പോയത്.വോട്ട് ബിജെപിക്ക് മറിച്ച് കൊടുത്തത് മുഖ്യമന്ത്രിയാണ് 

കൊല്ലം തൃശൂര്‍ പൂരം കലക്കല്‍ ആരോപണം നടന്ന ദിവസം രാത്രി താന്‍ ഉറങ്ങിപ്പോയെന്ന എഡിജിപി എംആര്‍ അജിത്കുമാറിന്‍റെ വിശദീകരണത്തെ പരിഹസിച്ച് കെ മുരളീധരന്‍ രംഗത്ത്.സംഭവം നടന്ന ദിവസം ഉറങ്ങിപ്പോയി എന്നാണ് എം.ആർ അജിത് കുമാർ പറഞ്ഞത് .അതിന് അർത്ഥം പൂരം കലക്കിയതാണ് എന്നാണെന്ന് മുരളീധരൻ പറഞ്ഞു. സുനിൽ കുമാറിന് കിട്ടേണ്ട വോട്ടുകളാണ് ബിജെപിക്ക് പോയത്. വോട്ട് ബിജെപിക്ക് മറിച്ച് കൊടുത്തത് മുഖ്യമന്ത്രിയാണ്സി. പിഎമ്മിന്‍റെ വോട്ടുകൾ ബിജെപിക്ക് പോയി. കോൺഗ്രസിൻ്റെ ചില വോട്ടുകൾ എൽഡിഎഫിലേക്ക് പോയെന്നും അദ്ദേഹം പറഞ്ഞു.

തൃശൂര്‍ പൂരം കലക്കലില്‍ ഡിജിപി നടത്തുന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് എംആര്‍ അജിത് കുമാര്‍ വിശദീകരണം നല്‍കിയത്. വിവാദമുണ്ടായ രാത്രി മന്ത്രി കെ രാജന്‍, എം.ആർ അജിത് കുമാറിനെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിലാണ് അജിത്കുമാര്‍ വിശദീകരണം നല്‍കിയത്.