ആദ്യം വിഎസിൻ്റെ ആളായിരുന്നു എംസി ജോസഫൈൻ. ഇപ്പോൾ പിണറായിക്കൊപ്പം .സോപ്പിട്ടോട്ടെ അധികം പതപ്പിക്കേണ്ട എന്നാണ് വനിതാ കമ്മീഷൻ അധ്യക്ഷക്കെതിരെ കെ മുരളീധരന്‍റെ പ്രതികരണം

കോഴിക്കോട്: പാര്‍ട്ടിയെന്നാൽ കോടതിയും പൊലീസ് സ്റ്റേഷനുമാണെന്ന വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈന്‍റെ പ്രസ്താവനക്കെതിരെ കെ മുരളീധരൻ എംപി. ജോസഫൈന്റെ പ്രസ്താവന അങ്ങേ അറ്റം അപലപനീയമാണെന്ന് കെ മുരളീധരൻ കോഴിക്കോട് പറഞ്ഞു. ആദ്യം വിഎസിൻ്റെ ആളായിരുന്നു എംസി ജോസഫൈൻ. ഇപ്പോൾ പിണറായിക്ക് ഒപ്പമാണ്. സോപ്പിട്ടോട്ടെ അധികം പതപ്പിക്കേണ്ട എന്നാണ് വനിതാ കമ്മീഷൻ അധ്യക്ഷക്കെതിരെ കെ മുരളീധരന്‍റെ പ്രതികരണം

ഇതാണ് നിലപാടെന്നിരിക്കെ വനിതാ കമ്മീഷൻ നിലപാടുകളെ ഇനി ചോദ്യം ചെയ്യാതിരിക്കാൻ കഴിയില്ലെന്നും കെ മുരളീധരൻ പറഞ്ഞു. സർക്കാറിൻ്റെ ചട്ടുകമായി കമ്മീഷൻ മാറി. വനിത വിരുദ്ധ കമീഷനാണ് ഇപ്പോഴുള്ളത് . ജോസഫൈൻ മാപ്പ് പറയണം അല്ലെങ്കിൽ രാജിവെക്കണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.

ജോസഫൈനോട് എത്ര തെരഞ്ഞെടുപ്പിൽ മത്സരിച്ചു എന്ന് ചോദിച്ചാൽ അവർക്ക് ഉത്തരം പറയാനാവില്ല .എത്ര എണ്ണത്തിൽ ജയിച്ചു എന്ന് ചോദിച്ചാൽ ഒന്നിലും ജയിച്ചില്ല എന്ന ഉത്തരം എളുപ്പം കിട്ടുമെന്നും കെ മുരളീധരൻ പരിഹസിച്ചു. 

തുടര്‍ന്ന് വായിക്കാം: പാർട്ടി ചിലപ്പോള്‍ കോടതിയും പൊലീസ് സ്റ്റേഷനും കൂടിയാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ...