തോന്നുന്ന ദിക്കിൽ ബാരിക്കേട് കെട്ടുക,ആളുകളെ കയറ്റാതിരിക്കുക ഇതാണ് സംഭവിച്ചത്.പൊലീസിനെ നിയന്ത്രിക്കുന്ന ജില്ലാ ഭരണകൂടവും സംസ്ഥാന ഭരണകൂടവും ഇല്ലേ ?

തൃശ്ശൂര്‍: രാത്രി നടക്കേണ്ടിയിരുന്ന പൂരം വെടിക്കെട്ട് നിര്‍ത്തിവച്ചതിലും, പിന്നീട് നേരം വെളുത്തിട്ട് നടത്തേണ്ടി വന്നതിലും പ്രതികരണവുമായി തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ രംഗത്ത്. പൊലീസിനെ നിയന്ത്രിക്കുന്ന ജില്ലാ ഭരണകൂടവും സംസ്ഥാന ഭരണകൂടവും ഇല്ലേ? ഇന്നലെ രാത്രി മുതലാരംഭിച്ച അനിശ്ചിതത്വം ഇന്ന് രാവിലെ മാത്രമാണ് പരിഹരിച്ചത്. ജില്ലയിലെ 2 മന്ത്രിമാർ ഉണ്ട്.

ഒരു മണിക്കൂറിൽ തീർക്കേണ്ട കാര്യം എന്തിനിത്ര നീട്ടിവച്ചുവെന്ന് കെ മുരളീധരൻ ചോദിച്ചു. ജനങ്ങൾ ആത്മസംയമനം പാലിച്ചു.പൊലീസ് ലാത്തിവീശി.കേന്ദ്ര നിയമങ്ങളും വെടിക്കെട്ടിനെ ബുദ്ധിമുട്ടിച്ചു. പകലന്തിയോളം വെള്ളം കോരിയിട്ട് കുടമുടച്ചു. ഇത് ദൗർഭാഗ്യകരമായി. അനാവശ്യ നിയന്ത്രണങ്ങൾ പൂരത്തിന്‍റെ ശോഭ കെടുത്തി. ഇതാദ്യമായി പൂരം നടത്തുന്നത് പോലെയായി. തോന്നുന്ന ദിക്കിൽ ബാരിക്കേട് കെട്ടുക, ആളുകളെ കയറ്റാതിരിക്കുക. ഇതാണ് പൂരത്തിന് സംഭവിച്ചതെന്നും കെ.മുരളീധരന്‍ ആരോപിച്ചു

ഒടുവില്‍ പകല്‍ വെളിച്ചത്തില്‍ പാറമേക്കാവിന്റെ പൂരം വെടിക്കെട്ട്

പാറമേക്കാവിന്റെ വെടിക്കെട്ട് 6.30 ന്: വെടിക്കെട്ട് നടത്തുമെന്ന് തിരുവമ്പാടിയും; പ്രതിസന്ധി അയയുന്നു

വർണവിസ്മയം തീർത്ത് തൃശ്ശൂര്‍ പൂരം കുടമാറ്റം; ഇലഞ്ഞിത്തറയിൽ കൊട്ടിക്കയറി കിഴക്കൂട്ട് അനിയൻ മാരാരും സംഘവും