Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിയുടെ മാനസിക നിലയിൽ കുഴപ്പമുണ്ടായി: രൂക്ഷ വിമർശനങ്ങളുമായി കെ മുരളീധരൻ

സംസ്ഥാനത്ത് ഇനി ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയാണെങ്കിൽ ഉത്തരവാദിത്തം സര്‍ക്കാരിനാണ്. പാലത്തായി പീഡനക്കേസിൽ ഐജി ശ്രീജിത്തിന്‍റെ പേരിൽ ഓഡിയോ പുറത്ത് വന്നിട്ടും നടപടിയെടുക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല 

k muraleedharan against pinarayi vijayan covid 19 precaution and palathayi pocso case
Author
Kozhikode, First Published Jul 23, 2020, 11:47 AM IST

കോഴിക്കോട്: കൊവിഡ് പ്രതിരോധത്തിന്റെ പേരിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും നിശിതമായി വിമര്‍ശിച്ച് കെ മുരളീധരൻ. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ  പ്രതിപക്ഷത്തെ ചീത്ത വിളിക്കുകയാണ്. ഇപ്പോൾ മാധ്യമങ്ങൾക്ക് നേരെയും അധിക്ഷേപം. സ്വന്തം വീഴ്ച മറക്കാൻ പ്രതിപക്ഷത്തേയും മാധ്യമങ്ങളേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.  സംസ്ഥാനത്ത് ഇനി ലോക്ക്ഡൗൺ പ്രഖ്യാപിച്ചാൽ ഉത്തരവാദിത്തം സർക്കാരിനായിരിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. 

കീം പരീക്ഷ നടത്തരുതെന്ന് പറഞ്ഞു. അത് അവഗണിച്ചു. അതിനാലാണ് കൊവാഡ് കുട്ടികൾക്ക് പടർന്നത്. ഓരോ തോന്നിവാസവും സർക്കാർ ചെയ്തിട്ട് പകുതി കുറ്റം പ്രതിപക്ഷത്തിനും പകുതി മാധ്യമങ്ങൾക്കും എന്ന നിലയിലാണ് ഇപ്പോൾ. സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് നിയമസഭ സമ്മേളനം ചേരണം. അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത് ജനകീയ കോടതിയിൽ കാര്യങ്ങൾ ബോധ്യപ്പെട്ടുത്താനാണ്. അല്ലാതെ അവിശ്വാസം പാസാവുമെന്ന് പ്രതീക്ഷിച്ചിട്ടല്ല. നിയമസഭ കൂടാൻ പോലും സർക്കാറിന് ധൈര്യമില്ലെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി .

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് രാഷ്ട്രീയം പാടില്ലെന്നാണ് ചട്ടം . ഇത് പാലിക്കാതെ എകെജി സെന്‍ററിൽ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിച്ചത് ചട്ടലംഘനമാണെന്നും കെ മുരളീധരൻ ആരോപിച്ചു. 

പാലത്തായി കേസുമായി ബന്ധപ്പെട്ട് കൊവിഡ് പ്രോട്ടോകോൾ പാലിച്ച് സമരത്തിനൊരുങ്ങുകയാണ് കോൺഗ്രസ്. ഐജി ശ്രീജിത്തിന്‍റെ പേരിൽ ഒരു ശബ്ദരേഖ പുറത്ത് വന്നു. ഇത് ശ്രീജിത്തിന്‍റെത് തന്നെ ആണെന്നങ്കിൽ അദ്ദേഹത്തിനെതിരെ നടപടി വേണം. കേസ് പുതിയ സംഘത്തെ വച്ച് അന്വേഷിക്കണം,  .എന്തുകൊണ്ട് പോക്സോ ചുമത്തിയില്ല എന്നതിനെ കുറിച്ച സ്ഥലം എം എൽ എ യായ ആരോഗ്യമന്ത്രിയുടെ  മൗനം അത്ഭുതകരമാണെന്നും കെ മുരളീധരൻ പറഞ്ഞു. 

മുഖ്യമന്ത്രിയുടെ മാനസിക നിലക്ക് കുഴപ്പം ഉണ്ടായി. എന്തിനാണ് അദ്ദേഹം ചീത്ത പറയുന്നത്. മുഖ്യമന്ത്രി രാജിവെക്കണമെന്ന് പറയുമ്പോഴും കോൺഗ്രസ് അദ്ദേഹത്തെ ബഹിഷ്കരിച്ചിട്ടില്ല. അനാവശ്യമായി പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നത് നിർത്തണം .ഒരു കേസിൽ നിന്ന് രക്ഷപ്പെടാൻ സിപിഎം ബിജെപിക്ക് കീഴ്പ്പെടരുതെന്നും കെ മുരളീധരൻ പറഞ്ഞു. 

 

Follow Us:
Download App:
  • android
  • ios