Asianet News MalayalamAsianet News Malayalam

വെൽഫെയർ സഖ്യം ​തെരഞ്ഞെടുപ്പിൽ ​ഗുണം ചെയ്യും: കെ മുരളീധരൻ

രാഷ്ട്രീയകാര്യ സമിതിയിലെടുത്ത ഈ തീരുമാനത്തെക്കുറിച്ച് ആരും വ്യത്യസ്ത അഭിപ്രായം പറയേണ്ട കാര്യമില്ല. വടകര ലോക്സഭാ മണ്ഡലത്തിലെ ആറ് മുൻസിപ്പാലിറ്റികളിൽ   നാലിലും യുഡിഎഫ് വിജയിക്കുമെന്നും മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

k muraleedharan comment on welfare party tie up with udf
Author
Calicut, First Published Dec 13, 2020, 3:25 PM IST

കോഴിക്കോട്: വെൽഫെയർ പാർട്ടിയുമായുള്ള യുഡിഎഫ് നീക്കുപോക്ക് തെരഞ്ഞെടുപ്പിൽ ​ഗുണം ചെയ്യുമെന്ന് കെ മുരളീധരൻ എംപി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ  വെൽഫെയർ പാർട്ടി രാഹുൽ ഗാന്ധിക്ക് നിരുപാധിക പിന്തുണ നൽകിയിരുന്നു. ഇതാണ് വെൽഫെയർ പാർട്ടിയുമായി നീക്കുപോക്കുണ്ടാക്കാൻ കാരണം. രാഷ്ട്രീയകാര്യ സമിതിയിലെടുത്ത ഈ തീരുമാനത്തെക്കുറിച്ച് ആരും വ്യത്യസ്ത അഭിപ്രായം പറയേണ്ട കാര്യമില്ല. വടകര ലോക്സഭാ മണ്ഡലത്തിലെ ആറ് മുൻസിപ്പാലിറ്റികളിൽ   നാലിലും യുഡിഎഫ് വിജയിക്കുമെന്നും മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Follow Us:
Download App:
  • android
  • ios