കോഴിക്കോട്: ചീത്ത കാര്യങ്ങള്‍ക്ക് പുരസ്കാരം ഏര്‍പ്പെടുത്തിയാല്‍ പിണറായിക്കോ മോദിക്കോ നല്‍കേണ്ടതെന്ന കാര്യത്തില്‍ ജഡ്ജിംഗ് കമ്മിറ്റിക്ക് സംശയമുണ്ടാകുമെന്ന് വടകര കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. മോദിയും പിണറായിയും ഒരേ സ്വഭാവക്കാര്‍. മോദിക്ക് കേരളത്തിൽ ഏറ്റവും പ്രിയം പിണറായിയേ ആണ്. പ്രതിപക്ഷ നേതാവിനോട് പോലും മാന്യമായി സംസാരിക്കാൻ പിണറായിക്കാകുന്നില്ലെന്നു മുരളീധരന്‍ പറഞ്ഞു. 

മുഖ്യമന്ത്രി ലണ്ടനിൽ പോയത് ഖജനാവിലെ പണം ഉപയോഗിച്ചാണെങ്കിൽ കുടുംബാംഗങ്ങളെ കൂട്ടിയത് തെറ്റാണ്. പെരുമാറ്റച്ചട്ടം നിലനിൽക്കുമ്പോഴുള്ള മുഖ്യമന്ത്രിയുടെ വിദേശയാത്ര പരിശോധിക്കണം. അദാനി നൽകിയ കമ്മീഷൻ കൊണ്ടാണോ യാത്ര നടത്തിയതെന്ന് പിണറായി വിജയൻ പറയണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. 
 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.