മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണം. ഒരിടത്ത് കൂടി ഉപതെരഞ്ഞെടുപ്പ് വരട്ടെയെന്ന് കെ.മുരളീധരന്‍
സജി ചെറിയാനെ മന്ത്രി സഭയിൽ നിന്നും ഉടൻ പുറത്താക്കിയില്ലെങ്കിൽ പിണറായിയെയും കൊണ്ടേ പോകൂ.
മലപ്പുറം: ചലച്ചിത്ര മേഖലയിലെ നിരവധി സ്ത്രീകള്‍ ലൈംഗീക ആരോപണങ്ങളുമായി മുന്നോട്ട് വന്ന സാഹചര്യത്തില്‍ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കെ.മുരളീധരന്‍. ഒരിടത്ത് കൂടി ഉപതെരഞ്ഞെടുപ്പ് വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. സജി ചെറിയാനെ മന്ത്രി സഭയിൽ നിന്നും ഉടൻ പുറത്താക്കിയില്ലെങ്കിൽ പിണറായിയെയും കൊണ്ടേ പോകൂ. വേട്ടക്കാർ ആരെന്ന് ജനം അറിയട്ടെ. ലോയേഴ്‌സ് കോൺഗ്രസ് നേതാവ് വിഎസ് ചന്ദ്രശേഖരന് എതിരെയും നടപടി വേണം. ഉടൻതന്നെ അതുണ്ടാകും. വേട്ടക്കാർ ആരെങ്കിലും ഉണ്ടെങ്കിൽ ഞങ്ങൾ സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.