Asianet News MalayalamAsianet News Malayalam

സഭാസമ്മേളനം ഒഴിവാക്കി ആഫ്രിക്കയില്‍ പോയി; പി വി അന്‍വര്‍ മാപ്പ് പറയണമെന്ന് കെ മുരളീധരൻ

സഭാസമ്മേളനത്തില്‍ പങ്കെടുക്കാതെ ആഫ്രിക്കയില്‍ സ്വർണ ഖനനത്തിന് പോയത് ഗുരുതര ചട്ടലംഘനമെന്ന് കെ മുരളീധരന്‍ എംപി. അന്‍വറിന്‍റെ മോശം പ്രതികരണത്തില്‍ മുഖ്യമന്ത്രി മറുപറയണമെന്നും ജനങ്ങളോട് എംഎല്‍എയെകൊണ്ട് മാപ്പ് പറയിപ്പിക്കണമെന്നും മുരളീധരന്‍ 

k muraleedharan demanded apology from pv anwar
Author
Kozhikode, First Published Aug 22, 2021, 12:40 PM IST

കോഴിക്കോട്: നിലമ്പൂർ എംഎല്‍എ പി വി അന്‍വർ സഭാസമ്മേളനത്തില്‍ പങ്കെടുക്കാതെ ആഫ്രിക്കയില്‍ സ്വർണ ഖനനത്തിന് പോയത് ഗുരുതര ചട്ടലംഘനമെന്ന് കെ മുരളീധരന്‍ എംപി. അന്‍വറിന്‍റെ മോശം പ്രതികരണത്തില്‍ മുഖ്യമന്ത്രി മറുപറയണമെന്നും ജനങ്ങളോട് എംഎല്‍എയെകൊണ്ട് മാപ്പ് പറയിപ്പിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

അതേസമയം, എല്ലാവരേയും പൂർണമായി തൃപ്തിപ്പെടുത്തിക്കൊണ്ട് ജില്ലാ കോൺ​ഗ്രസ് കമ്മറ്റികളുടെ പുന:സംഘടന സാധ്യമാകില്ലെന്നും കെ മുരളീധരൻ പറഞ്ഞു. ജില്ലാ കോൺ​ഗ്രസ് കമ്മറ്റി പുന:സംഘടന പട്ടിക ഏത് നിമിഷവും പുറത്തിറങ്ങും. തന്‍റെ നിർദേശങ്ങൾ ഹൈക്കമാന്‍റിനെ അറിയിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടി , രമേശ് ചെന്നിത്തല എന്നിവരെ തള്ളിക്കൊണ്ടുള്ള നടപടി വേണ്ടെന്നാണ് അറിയിച്ചിട്ടുള്ളതെന്നും കെ മുരളീധരൻ കോഴിക്കോട് പറഞ്ഞു.

ജില്ലാ കോൺ​ഗ്രസ് കമ്മറ്റികളുടെ പുന: സംഘടനയുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വി എം സുധീരനും അടക്കമുള്ളവർ ഹൈക്കമാന്‍റിനെ പരാതി അറിയിച്ചിരുന്നു. കൂടിയാലോചന നടത്താതെയാണ് പട്ടികയെന്നായിരുന്നു പരാതി. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios