കോഴിക്കോട്: വടകര എം പി കെ മുരളീധരന്‍ കൊവിഡ് പരിശോധന നടത്തി. കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങില്‍ മുരളീധരന്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ എംപിയോട് കൊവിഡ് ടെസ്റ്റ് നടത്താന്‍ കളക്ടര്‍ ആവശ്യപ്പെടുകയായിരുന്നു. നാളെ മുരളീധരന്‍റെ കൊവിഡ് ഫലം വരും. പരിശോധനാഫലം വരുന്നത് വരെ വീട്ടില്‍ നിരീക്ഷണത്തിലായിരിക്കും എംപിയെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചിട്ടുണ്ട്. 

അതേസമയം തിരുവനന്തപുരം മേയർ കെ ശ്രീകുമാർ നിരീക്ഷണത്തിൽ പോയി. നഗരസഭയിലെ ഏഴ് കൗൺസിലർമാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മേയർ  സ്വയം നിരീക്ഷണത്തിൽ  പോയത്. ഒരു കോർപ്പറേഷൻ ജീവനക്കാരിക്കും രോഗം പിടിപിപ്പെട്ടിരുന്നു. കൗൺസിലർമാർക്കും ജീവനക്കാരിക്കും രോഗം സ്ഥിരീകരിച്ചിട്ടും മേയർ നിരീക്ഷണത്തിൽ പോയില്ലെന്ന് ആരോപണമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മേയർ സ്വയം നിരീക്ഷണത്തിലാണെന്ന് ഓഫീസിൽ നിന്ന് ഓദ്യോഗിക അറിയിപ്പ് വന്നത്.