ദില്ലി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് കെ.മുരളീധരന്‍ എംപി. സംസ്ഥാനത്ത് കസ്റ്റഡിമരണങ്ങള്‍ ഉണ്ടാകുന്നത് സര്‍ക്കാരിന്‍റെ പരാജയമെന്ന് അദ്ദേഹം പറഞ്ഞു. ഡിജിപിക്ക് പൊലീസിന് മേല്‍ യാതൊരു നിയന്ത്രണവുമില്ല. ലോക്നാഥ് ബഹ്റയെ ക്രമസമാധാന ചുമതലയിൽ നിന്ന് ഉടൻ നീക്കണമെന്നും കെ.മുരളീധരന്‍ ആവശ്യപ്പെട്ടു.

രണ്ടാഴ്ചത്തെ പാർലമെന്റിലെ അനുഭവം രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നതാണ്. മതേതര ഇന്ത്യ എന്ന് കേൾക്കുമ്പോൾ പാർലമെന്റിൽ പോലും പ്രതിഷേധമുയരുകയാണ്. പ്രധാന ചുമതലയിൽ ഉള്ളവർ പോലും വിഭജനത്തിന്റെ ഭാഷ ഉപയോഗിക്കുകയാണെന്നും കെ.മുരളീധരന്‍ അഭിപ്രായപ്പെട്ടു.