Asianet News MalayalamAsianet News Malayalam

അക്രമം ശൈലിയല്ല, ചൊറിയാൻ വന്നാൽ പത്ത് വർത്തമാനം തിരിച്ച് പറയും: കെ മുരളീധരൻ

രമേശ് ചെന്നിത്തലക്ക് ഹിന്ദി ഭാഷ നല്ലപോലെ വശമുള്ളത് കൊണ്ട് ദേശീയ രാഷ്ട്രീയത്തിൽ ശോഭിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു

K Muraleedharan on Brennan college fight controversy
Author
Thiruvananthapuram, First Published Jun 20, 2021, 10:57 AM IST

കോഴിക്കോട്: ബ്രണ്ണൻ കോളേജ് വിവാദത്തിൽ പ്രതികരിച്ച് വടകര എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ മുരളീധരൻ. അക്രമം കോൺഗ്രസ് ശൈലിയല്ലെന്ന് പറഞ്ഞ അദ്ദേഹം എന്നാൽ ഇങ്ങോട്ട് ചൊറിയാൻ വന്നാൽ പത്ത് വർത്തമാനം തിരിച്ചു പറയുമെന്നും മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ വിവാദങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ വഴി തിരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രമേശ് ചെന്നിത്തലക്ക് ഹിന്ദി ഭാഷ നല്ലപോലെ വശമുള്ളത് കൊണ്ട് ദേശീയ രാഷ്ട്രീയത്തിൽ ശോഭിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തനിക്ക് ഹിന്ദി അത്ര വശമില്ലാത്തതിനാൽ ദേശീയ രാഷ്ട്രീയത്തിൽ താൽപര്യമില്ലെന്നും മുരളീധരൻ പറഞ്ഞു. ഊരിപ്പിച്ചിടിച്ച വാളുകൾക്ക് നടുവിലൂടെ നടന്ന പിണറായി വിജയൻ ഉയർത്തിപ്പിടിച്ച മഴുവുമായി കാട് വെട്ടിത്തെളിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ മുരളീധരൻ താൻ കൈകൾ കൂട്ടിയിടിച്ച് നോക്കിയപ്പോൾ പ്രത്യേക ശബ്ദമൊന്നും കേട്ടില്ലെന്നും പറഞ്ഞു.

Follow Us:
Download App:
  • android
  • ios