മുസ്ലീംലീഗിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ് ആ പാർട്ടിക്കുണ്ട്. പ്രതിപക്ഷ നേതാവിനെക്കുറിച്ചോ കെപിസിസി പ്രസിഡൻറിനെക്കുറിച്ചോ പരാതി പറയേണ്ട ഒരു സാഹചര്യവുമില്ല.
തിരുവനന്തപുരം: പ്രചാരണസമിതിയുടെ ചുമതലയേറ്റെടുത്തതിൽ അതൃപ്തിയില്ലെന്ന് കെ.മുരളീധരൻ എംപി. പാർട്ടി ഏൽപിച്ച ചുമതല താൻ കൈകാര്യം ചെയ്യും. താൻ കെപിസിസി അധ്യക്ഷനായിരുന്നയാളാണ് എന്നാൽ പ്രചാരണ സമിതി ചുമതല അതിന് താഴെയാണെന്നും കെ.മുരളീധരൻ പറഞ്ഞു.
മുസ്ലീംലീഗിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ് ആ പാർട്ടിക്കുണ്ട്. പ്രതിപക്ഷ നേതാവിനെക്കുറിച്ചോ കെപിസിസി പ്രസിഡൻറിനെക്കുറിച്ചോ പരാതി പറയേണ്ട ഒരു സാഹചര്യവുമില്ല. പുനസംഘടനയിൽ ഗ്രൂപ്പ് വീതം വയ്പ്പുണ്ടാകില്ല. കഴിവാണ് പുനസംഘടനയിൽ പ്രധാനമെന്നും എന്നാൽ ഗ്രൂപ്പിൽ അംഗമായിരുന്നത് ഒരു അയോഗ്യതയല്ലെന്നും മുരളീധരൻ പറഞ്ഞു. പുനസംഘടനയിൽ മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് അർഹമായ പരിഗണന നൽകണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
