ദേവസ്വം ബോർഡ് അംഗം പി ഡി സന്തോഷ് കുമാറിനെതിരെ ലഭിച്ച പരാതി അന്വേഷണ സംഘത്തിന് കൈമാറിയെന്ന് മന്ത്രി കെ മുരളീധരൻ. ശബരിമലയിലെ 2025ലെ സ്വർണം പൂശലുമായി ബന്ധപ്പെട്ടാണ് യൂണിയൻ പരാതി നൽകിയത്. സന്തോഷ് കുമാർ നിയമനങ്ങളിൽ സ്വാധീനം ചെലുത്തിയെന്നും മന്ത്രിയുടെ ഓഫീസ് ആരോപിക്കുന്നു.

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം പി ഡി സന്തോഷ് കുമാറിനെതിരെ നൽകിയ കത്തിൽ വിശദീകരണവുമായി ദേവസ്വം മന്ത്രി കെ മുരളീധരൻ. ശബരിമലയിലെ 2025ലെ സ്വർണം പൂശലുമായി ബന്ധപ്പെട്ട് സന്തോഷിനെ കുറിച്ച് പരാതികൾ ലഭിച്ചിരുന്നുവെന്നും അതുകൊണ്ടാണ് ഈ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കത്തയച്ചതെന്നും കെ. മുരളീധരൻ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദേവസ്വത്തിലെ യൂണിയനാണ് പരാതി നൽകിയത്. കിട്ടിയ പരാതി അന്വേഷിക്കണമെന്നതിനാലാണ് അന്വേഷണ സംഘത്തെ അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മാനദണ്ഡങ്ങള്‍ ലംഘിച്ച് 2025ൽ സ്വർണ പാളികള്‍ സന്നിധാനത്തുനിന്നും ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതിൽ ഗൂഡാലോചനയുണ്ടെന്നാണ് എസ് ഐ ടി കോടതിയെ അറിയിച്ചത്.

സ്വർണപാളികള്‍ കൊണ്ടുപോയതിൽ ദേവസ്വം അംഗമായ അഡ്വ. സന്തോഷിനെതിരെ അന്വേഷണം വേണമന്നവസ്യപ്പെട്ട് കെ.മുരളീധരൻ എസ്ഐടിക്ക് കത്ത് നൽകി. സിപിഎം പ്രതിനിധിയായ സന്തോഷ് ഇപ്പോഴും ബോർഡിൽ തുടരുകയാണ്. അടുത്തിടെ നടന്ന അഡ്മനിസ്ട്രേറ്റീല് ഓഫീസർമാരുടെ നിയമനങ്ങളിൽ ഉള്‍പ്പെടെ സന്തോഷ് സ്വാധീനം ചെലുത്തിയെന്നാണ് മന്ത്രിയുടെ ഓഫീസിൻെറ ആരോപണം.