ഒരാൾ നിരന്തരം മുഖ്യമന്ത്രിയെ വിമർശിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം അതിന് പിന്നിൽ ആരോ ഉണ്ടെന്നാണ് കെ മുരളീധരൻ തുറന്നടിച്ചു. അതാര് എന്ന് താനിപ്പോൾ പറയുന്നില്ലെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരായ വിമർശനം തുടരുന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെതിരെ ആരോഗ്യമന്ത്രി കെ മുരളീധരൻ. ഒരാൾ നിരന്തരം മുഖ്യമന്ത്രിയെ വിമർശിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം അതിന് പിന്നിൽ ആരോ ഉണ്ടെന്നാണ് കെ മുരളീധരൻ തുറന്നടിച്ചു. അതാര് എന്ന് താനിപ്പോൾ പറയുന്നില്ലെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, മാസപ്പടി കേസിലെ സര്‍ക്കാര്‍ സമീപനത്തില്‍ കോണ്‍ഗ്രസിൽ പോര് കനക്കുകയാണ്. കുഴൽനാടന്റെയും യുഡിഎഫ് കണ്‍വീനറുടെയും പരസ്യ വിമര്‍ശനങ്ങള്‍ ആസൂത്രിതമെന്ന ആരോപണം വിഡി പക്ഷം ശക്തമാക്കി. മാസപ്പടി കേസില്‍ കൂടിയാലോചനയില്ലെന്ന പരാതിയില്‍ കോണ്‍ഗ്രസിലെ ചേരിപ്പോര് അയവില്ലാതെ തുടരുകയാണ്. സര്‍ക്കാരിന്റെ പ്രധാന തീരുമാനങ്ങളിലൊന്നും മുഖ്യമന്ത്രി കൂടിയാലോചിക്കുന്നില്ലെന്ന് അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് തുറന്നു പറഞ്ഞു. എഐസിസി അധ്യക്ഷന്‍ പരാതി കൊടുത്ത ശേഷവും പരസ്യ വിമര്‍ശനം അടൂര്‍ പ്രകാശ് ആവര്‍ത്തിച്ചു. വിമര്‍ശിച്ചതിന്റെ പേരിൽ പുകച്ചു പുറത്തു ചാടിക്കാൻ ശ്രമമെന്ന ആരോപണം ഒടുവിൽ ഉയര്‍ത്തി. ക്യാബിനറ്റ് പദവികളിലെ തീരുമാനത്തിലെ അഭിപ്രായം പാര്‍ട്ടിയിൽ പറയുമെന്ന് കെ സി വേണുഗോപാൽ ദില്ലിയിൽ പറഞ്ഞ അതേ ദിവസമാണ് യുഡിഎഫ് കണ്‍വീനര്‍ മുഖ്യമന്ത്രിക്കെ തുറന്നടിച്ചത്. അന്നേ കെസിയെ കുത്തി വിഡി പക്ഷം പ്രചാരണം തുടങ്ങിയിരുന്നു. വിമര്‍ശനം അടൂര്‍ പ്രകാശ് ആവര്‍ത്തിക്കുമ്പോള്‍ ആ പ്രചാരണ മുന കൂര്‍പ്പിക്കുകയാണ് വിഡി പക്ഷം.
മാസപ്പടി കേസിലെ സര്‍ക്കാര്‍ സമീപനത്തെയും കോടതിയിലെ വാദത്തെയും പരസ്യമായും പാര്‍ട്ടിയിലും വിമര്‍ശിച്ച കുഴൽനാടനും ഒറ്റയ്ക്കിറങ്ങിയതല്ലെന്ന് വിഡി പക്ഷം സംശയിക്കുന്നു. ഉമ്മൻ ചാണ്ടി വികാരം ആളിക്കത്തിക്കുന്നതിന് പിന്നിൽ ചില ലക്ഷ്യങ്ങളുണ്ടെന്നാണ് അവരുടെ ആരോപണം. എന്നാൽ ഒന്നും മറക്കാനാവില്ലെന്ന് പറഞ്ഞ പാര്‍ട്ടി വികാരത്തെ ഒപ്പം ചേര്‍ക്കുകയാണ് എതിര് ചേരി. കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ ചിത്രം വച്ച് ഫ്ലക്സുകള്‍ വെച്ചു. ഇതിനിടെ, ഡിവിഷൻ ബഞ്ചിൽ എജിയുടെ ലപാട് നിരാശ ജനകമെന്ന് കെ കെ രമ എംഎൽഎ പോസ്റ്റിട്ടു. മുന്‍ സര്‍ക്കാരിന്റെ അഴിമതിക്കെരി യുഡിഎഫ് സര്‍ക്കാരിന്റെ പൊതു നിലപാടിന്റെ നിറം കെടുത്തി. വിമര്‍ശനങ്ങളെ സര്‍ക്കാര്‍ സദുദ്ദേശ്യ പരമായ പരിഗണിക്കുമെന്നാണ്പ്രതീക്ഷയെന്നും രമ പറയുന്നു.

