Asianet News MalayalamAsianet News Malayalam

ആര്യാടന്‍ ഷൗക്കത്തിന് 'കൈപ്പത്തി'മതി, സിപിഎം കളിക്കുന്നത് തരംതാണ രാഷ്ട്രീയമെന്ന് കെ.മുരളീധരന്‍

എകെബാലൻ സൈക്കിൾ മുട്ടിയ കേസ് വാദിച്ചാലും ജഡ്ജി വധശിക്ഷ വിധിക്കും.അത് പോലെയാണ് ബാലന്‍റെ  പാർട്ടിക്ക് വേണ്ടിയുള്ള ഇടപെടലെന്നും പരിഹാസം

k muraleedharan says aryadan shoukath will not desert congress
Author
First Published Nov 6, 2023, 10:42 AM IST

കോഴിക്കോട്: ആര്യാടന്‍ മുഹമ്മദിനെതിരെ കോണ്‍ഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചാല്‍ ഇടതുപക്ഷം സംരക്ഷിക്കുമെന്ന എകെബാലന്‍റെ പ്രസ്താവന തള്ളി കെ.മുരളീധരന്‍ രംഗത്ത്.എകെബാലൻ സൈക്കിൾ മുട്ടിയ കേസ് വാദിച്ചാലും ജഡ്ജി വധശിക്ഷ വിധിക്കും.അത് പോലെയാണ് ബാലന്‍റെ  പാർട്ടിക്ക് വേണ്ടിയുള്ള ഇടപെടൽ.ആര്യാടൻ ഷൌക്കത്ത് പലസ്റ്റിൻ ഐക്യദാർഢ്യം നടത്തിയതിനല്ല നടപടി എടുക്കാൻ ഉള്ള നീക്കം.മണ്ഡലം പ്രസിഡന്‍റുമാരുടെ നിയമനത്തിൽ നടത്തിയപരസ്യ പ്രതിഷേധത്തിലാണ് അച്ചടക്ക സമിതി വളിപ്പിച്ചിരിക്കുന്നത്..ഷൌക്കത്തിനു ഓട്ടോയിലും ചെണ്ടയിലും ഒന്നും പോകേണ്ട കാര്യമില്ല.കൈപ്പത്തി മതിയെന്നും അദ്ദേഹം പറഞ്ഞു.

 

പലസ്‌തീൻ വിഷയത്തിൽ സിപിഎം റാലി നടത്തുന്നത് കുത്തിത്തിരുപ്പ് ഉണ്ടാക്കാനാണ്.ഭരണ പരാജയം മറച്ചു വെക്കാനാണ് സിപിഎം ശ്രമം.തരം താണ രാഷ്ട്രീയമാണ് സിപിഎം കളിക്കുന്നത്.പലസ്‌തീൻ വിഷയത്തിൽ സർക്കാർ സർവകക്ഷി യോഗം വിളിക്കണം.നിയമസഭ ചേർന്ന് പ്രമേയം പാസാകാക്കണം.അല്ലാതെ ഇസ്രായേലിനെതിരെ  യുദ്ധം ചെയ്യാൻ പറ്റില്ലല്ലോ.പട്ടാളം മോഡിയുടെ കൈയിലല്ലേയെന്നും അദ്ദേഹം ചോദിച്ചു .ലീഗിന്‍റെ  മനസും ശരീരവും ഒക്കെ ഒരിടത്തു തന്നെയാണ്.ഇടതു മുന്നണിയിൽ ആടി നിൽക്കുന്നവർ ഉണ്ടെന്നും കെ.മുരളീധരന്‍ പറഞ്ഞു.

ആര്യാടന്‍ ഷൗക്കത്തിന് സിപിഎം സ്വാഗതം,നടപടിയുണ്ടായാൽ കോൺഗ്രസ് വളപൊട്ടുന്നത് പോലെ പൊട്ടും,ഇടതുപക്ഷം സംരക്ഷിക്കും

Follow Us:
Download App:
  • android
  • ios