വ്യത്യസ്ത പാർട്ടിയിൽ ഇരിക്കുമ്പോൾ വ്യത്യസ്ത അഭിപ്രായങ്ങൾ പറയാറുണ്ട്. അത് എല്ലാ കാലത്തും നിലനിൽക്കുന്നതല്ല.കോൺഗ്രസിൽ മടങ്ങിയെത്തിയശേഷം ഉമ്മൻചാണ്ടിയുമായി അടുത്ത ബന്ധം 

കോഴിക്കോട്:പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് ചർച്ചയിലേക്ക് കടക്കാറായില്ലെന്ന് കെമുരളീധരന്‍ എംപി പറഞ്ഞു.സ്ഥാനാർത്ഥി നിർണയത്തിൽ തിരക്ക് വേണ്ട.ഔദ്യോഗിക ദുഃഖാചരണം കഴിയട്ടേ.പുതുപ്പള്ളിയിലെ യു ഡി എഫിന്‍റെ സ്ഥാനാർത്ഥിനിർണായത്ത കുറിച്ച് തർക്കമുണ്ടാകില്ല.ഉമ്മൻ‌ചാണ്ടിക്കെതിരായ തന്‍റെ പഴയ പ്രസംഗം സൈബർ ഇടങ്ങളിൽ കുത്തിപ്പൊക്കുന്നത് ചീപ്പ് പരിപാടിയാണ്. വ്യത്യസ്ത പാർട്ടിയിൽ ഇരിക്കുമ്പോൾ വ്യത്യസ്ത അഭിപ്രായങ്ങൾ പറയാറുണ്ട്. അത് എല്ലാ കാലത്തും നിലനിൽക്കുന്നതല്ല. ആ പ്രസംഗം ഇപ്പോൾ ചർച്ചയക്കുന്നതും വിനായകന്‍റെ പരാമർശവും എല്ലാം വൃത്തികെട്ട പ്രവണതയാണ്. കോൺഗ്രസിൽ മടങ്ങിയെത്തിയശേഷം ഉമ്മൻചാണ്ടിയുമായി അടുത്ത ബന്ധമാണുമ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം ഉമ്മൻ ചാണ്ടിയുടെ അനന്തരാവകാശിയാവാൻ എല്ലാ വിധ അർഹതയുമുള്ളത് ചാണ്ടി ഉമ്മനാണെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.ജനിച്ച നാൾ മുതൽ രാഷ്ട്രീയവായു ശ്വസിക്കുകയും കോൺഗ്രസിന്‍റെ സംസ്ക്കാരവും ഉമ്മൻ ചാണ്ടിയുടെ പ്രവർത്തന രീതിയും മനസ്സിലാക്കുകയും ചെയ്ത ചാണ്ടി ഉമ്മൻ സ്വന്തം അദ്ധ്വാനവും കഴിവും കൊണ്ടാണ് ദേശീയ -സംസ്ഥാന തലങ്ങളിൽ യൂത്ത് കോൺഗ്രസ് നേതാവായത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ നഗ്ന പാദനായി അനേക കിലോമീറ്റർ നടന്നയാളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്