തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാൻ ഇത് വരെ ഒന്നും ചെയ്തില്ലെന്നും അനിൽകുമാർ ആരോപിക്കുന്നു.

കോഴിക്കോട്: ഡിസിസി പട്ടികയും പിന്നാലെ അച്ചടക്ക നടപടിയും എത്തിയതോടെ വി‍മ‍ർശനം കടുപ്പിച്ച് കെ പി അനിൽകുമാ‌ർ. എംപി എം കെ രാഘവനെതിരെയും കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെതിരെയും രൂക്ഷ വിമ‍‌‌‍‌ർശനമാണ് അനിൽകുമാ‌ർ നടത്തിയത്. രാഘവനാണ് കോൺ​​ഗ്രസിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നാണ് അനിൽകുമാറിന്റെ ആക്ഷേപം.

പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് കെ പി അനിൽകുമാർ ആവ‍‍ർത്തിച്ചു. തിരുത്തി പറയില്ല, ഡിസിസി പ്രസിഡൻ്റ് ജില്ലയിലെ മികച്ച പ്രവർത്തകൻ ആയിരിക്കണമെന് ആഗ്രഹിച്ചു, എംപി എംഎൽഎ രാഷ്ട്രീയം ആണ് സംഘടന രാഷ്ട്രീയ നേതാക്കൾ മുന്നിൽ നിൽക്കുന്നത്.

തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാൻ ഇത് വരെ ഒന്നും ചെയ്തില്ലെന്നും അനിൽകുമാർ ആരോപിക്കുന്നു.അച്ചടക്ക നടപടിയെയും അനിൽകുമാ‍‍‍ർ ചോദ്യം ചെയ്യുന്നു. എന്തിന്റെ പേരിലാണ് ഇപ്പോൾ വിശദീകരണം പോലും ചോദിക്കാതെയുള്ള നടപടിയെന്നാണ് ചോദ്യം, ഇപ്പോഴും എഐസിസി അം​ഗമാണെന്നും എഐസിസിയുടെ അം​ഗീകാരമില്ലാതെ നടപടി വരുന്നത് എങ്ങനെയാണ്? എഐസിസിക്ക് പരാതി നൽകുമെന്നും അനിൽകുമാ‍ർ വ്യക്തമാക്കി.

പാലക്കാട് എ വി ​ഗോപിനാഥിനുള്ള സ്വാധീനം മനസിലാക്കണമെന്നും കെ പി അനിൽകുമാ‍‍‌ർ‍ ആവശ്യപ്പെട്ടു. അധ്യക്ഷ സ്ഥാനം താൻ അ​ഗ്രഹിച്ചിട്ടില്ലെന്നും അനിൽകുമാ‍‌‍ർ ആവർത്തിച്ചു.

പുനസംഘടനയ്ക്കെതിരെ ഏഷ്യാനെറ്റ്ന്യൂസിന്‍റെ ന്യൂസ് അവറില്‍ സംസാരിച്ചതിനാണ് കെപി അനില്‍കുമാറിനെയും കെ ശിവദാസന്‍നായരെയും പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍റ് ചെയ്തത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona