Asianet News MalayalamAsianet News Malayalam

k phone :പ്രവര്‍ത്താനാനുമതിയായി,അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനുള്ള ലൈസൻസ് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍

കെ ഫോണിന് ഫൈബർ ഒപ്റ്റിക് ലൈനുകൾ,, ടവറുകൾ, നെറ്റ്‌വർക്ക്  ശൃംഖല,  തുടങ്ങിയവ സ്വന്തമാക്കാനും ,തയ്യാറാക്കാനും ,നിലനിർത്താനും അറ്റകുറ്റപണികൾ നടത്താനും,  വിൽക്കുവാനുമുള്ള അധികാരമുണ്ടാകും.
 

 

 k phone gets   Infrastructure provider license from central goverment
Author
Thiruvananthapuram, First Published Jul 7, 2022, 5:49 PM IST

തിരുവനന്തപുരം;കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ലിമിറ്റഡിന് (കെ-ഫോൺ) അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി 1  ലൈസൻസ് അനുവദിച്ച്  കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻസ് വകുപ്പ്  ഉത്തരവിറക്കി. ഇതോടെ കേരളത്തിന്‍റെ അഭിമാന പദ്ധതിക്ക് പ്രവർത്തനാനുമതി ലഭിച്ചിരിക്കുകയാണ്. പദ്ധതിക്കുള്ള ഇന്റർനെറ്റ്‌ സർവീസ് പ്രൊവൈഡർ ലൈസൻസ് അധികം വൈകാതെ ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്റർനെറ്റ് ഒരു ജനതയുടെ അവകാശമാണ് എന്ന പ്രഖ്യാപനമാണ്   കെ ഫോൺ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻ വകുപ്പിന്റെ ഔദ്യോഗിക രെജിസ്ട്രേഷൻ പ്രകാരം കെ ഫോണിന് ഫൈബർ ഒപ്റ്റിക് ലൈനുകൾ (ഡാർക്ക് ഫൈബർ), ഡക്ട് സ്പേസ്, ടവറുകൾ, നെറ്റ്‌വർക്ക്  ശൃംഖല, മറ്റവശ്യ സംവിധാനങ്ങൾ തുടങ്ങിയവ സ്വന്തമാക്കാനും തയ്യാറാക്കാനും നിലനിർത്താനും അറ്റകുറ്റപണികൾ നടത്താനും ഇവ ടെലികോം സർവീസ് ലൈസൻസ് ഉള്ളവർക്ക് വാടകയ്‌ക്കോ ലീസിനോ നൽകുവാനും അല്ലെങ്കിൽ  വിൽക്കുവാനുമുള്ള അധികാരമുണ്ടാകും.

സ്വകാര്യ കേബിൾ ശൃംഖലകളുടെയും മൊബൈൽ സേവനദാതാക്കളുടെയും ചൂഷണത്തിന്‌ അവസരമൊരുക്കരുതെന്ന നിശ്‌ചയദാർഢ്യത്തോടെയാണ്‌ സംസ്ഥാന സർക്കാർ കെ ഫോൺ പദ്ധതിക്ക്‌ തുടക്കമിട്ടത്. വൈദ്യുതി, ഐടി വകുപ്പുകൾ വഴി  വിഭാവനം ചെയ്യുന്ന കെ ഫോൺ പദ്ധതി സമൂഹത്തിലുണ്ടാകുന്ന ഡിജിറ്റൽ ഡിവൈഡിനെ മറികടക്കാൻ സഹായകമാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താകുറിപ്പില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു

കെ ഫോണ്‍: ഓരോ നിയോജമണ്ഡലത്തിലും 100 ബിപിഎൽ കുടുംബങ്ങൾക്ക് കണക്ഷൻ, ടെൻഡർ നടപടി തുടങ്ങി

Follow Us:
Download App:
  • android
  • ios