തിരുവനന്തപുരം: കെ സുരേന്ദ്രൻ നയിച്ച എൻഡിഎ വിജയ യാത്രയിൽ വെച്ച് ബിജെപി അംഗത്വം നേടിയവരിൽ കോൺഗ്രസ് നേതാവ് കെ പ്രതാപനും. ഇത്തവണ അടൂരിലേക്ക് യുഡിഎഫ് പരിഗണിച്ച് സ്ഥാനാർഥികളിൽ ഒരാളായിരുന്നു പ്രതാപൻ. മുൻ മന്ത്രി പന്തളം സുധാകരന്റെ സഹോദരൻ കൂടിയായ പ്രതാപനെ ആഭ്യന്തര മന്ത്രി അമിത് ഷാ ഷാൾ അണിയിച്ചാണ് ബിജെപി അംഗത്വം നൽകിയത്. മുൻ കെ പി സി സി സെക്രട്ടറി, പന്തളം പഞ്ചായത്ത് പ്രസിഡന്റ്, പത്തനംതിട്ട  ജില്ലാ പഞ്ചായത്ത് അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.