സജീവ രാഷ്ട്രീയത്തിലിരിക്കെ തട്ടകമായിരുന്ന തിരുവനന്തപുരത്തേക്ക് ഒന്നര പതിറ്റാണ്ടിന് ശേഷമാണ് ഗൌരിയമ്മയുടെ മടക്കം...

തിരുവനന്തപുരം: കേരളത്തിന്റെ വിപ്ലവനായിക കെ ആർ ഗൗരിയമ്മ ആലപ്പുഴയിൽ നിന്ന് തലസ്ഥാനത്തേക്ക് താമസം മാറി. വഴുതക്കാടുള്ള സഹോദരി പുത്രിയുടെ വീട്ടിലാണ് ഇനി താമസം. ആറു പതിറ്റാണ്ടോളമായി ജീവിച്ച ആലപ്പുഴ ചാത്തനാട്ട് വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ഗൗരി അമ്മ തിരുവനന്തപുരത്തേക്ക് പോയത്. 102 വയസുള്ള ഗൗരി അമ്മ ഇപ്പോൾ റിവേഴ്സ് ക്വാറന്റീനിലാണ്. കൊവിഡ് സാഹചര്യത്തിൽ സന്ദർശകർക്കുള്ള നിയന്ത്രണം കർശനമാക്കുകയും ചെയ്തിട്ടുണ്ട്. 

സജീവ രാഷ്ട്രീയത്തിലിരിക്കെ തട്ടകമായിരുന്ന തിരുവനന്തപുരത്തേക്ക് ഒന്നര പതിറ്റാണ്ടിന് ശേഷമാണ് ഗൌരിയമ്മയുടെ മടക്കം. വഴുതക്കാട്ടെ ഉദാരശിരോമണി റോഡിലെ തറയിൽ വീട്ടിലാണ് ഇനി ​ഗൗരിയമ്മ വിശ്രമിക്കുക. സഹോദരി ​ഗോമതിയുടെ മകൾ പ്ര​ഫ. പി.​സി. ബീ​നാ​കു​മാ​രി​യ്ക്കൊപ്പമാണ് ​ഗൗരിയമ്മ. 

ബീനാകുമാരിയുടെ ഭർത്താവും ഡോക്ടറുമായ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് വിരമിച്ച ഇഎൻടി സർജൻ ഡോ ഉണ്ണികൃഷ്ണൻ ഒപ്പമുള്ളതിനാൽ ആരോ​ഗ്യം കൂടുതലായി ശ്രദ്ധിക്കാനാകും. ബീനാകുമാരിയുടെ മകൾ ഡോ. പാർവ്വതിയുടെ മക്കൾക്കൊപ്പം സമയം ചിലവഴിക്കുകയാണ് ​ഗൗരിയമ്മ ഇപ്പോൾ.