Asianet News MalayalamAsianet News Malayalam

'ഇഡി അന്വേഷണം ഏകപക്ഷീയം'; കരുവന്നൂർ തട്ടിപ്പിൽ അനിൽ അക്കരയുടെ ആരോപണങ്ങൾ തള്ളി കെ രാധാകൃഷ്ണൻ

പണമിടപാടിലെ ക്രമക്കേടിൽ കൃത്യമായ അന്വേഷണം നടന്നതാണ്. ഇഡി നടപടികൾക്ക് പിന്നിലെ ലക്ഷ്യം ആർക്കും മനസിലാക്കാവുന്നതേ ഉള്ളൂ എന്നും കെ രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കിൽ പറഞ്ഞു.

K Radhakrishnan rejects Anil Akkara's allegations in the Karuvannur bank scam nbu
Author
First Published Sep 23, 2023, 9:00 AM IST

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ അനിൽ അക്കരയുടെ ആരോപണങ്ങൾ തള്ളി മന്ത്രി കെ രാധാകൃഷ്ണൻ. പണമിടപാടിലെ ക്രമക്കേടിൽ കൃത്യമായ അന്വേഷണം നടന്നതാണ്. ഇഡി നടപടികൾക്ക് പിന്നിലെ ലക്ഷ്യം ആർക്കും മനസിലാക്കാവുന്നതേ ഉള്ളൂ എന്നും കെ രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കിൽ പറഞ്ഞു.

നേരിട്ട വിവേചനങ്ങളെ കുറിച്ചും പ്രതിസന്ധികളെ കുറിച്ചും കെ രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ക്ഷേത്രത്തിൽ നിന്ന് ജാതി വിവേചനം നേരിട്ടത് മുൻപും പല വേദികളിൽ പറഞ്ഞിട്ടുണ്ടെന്നും സംഘാടക സമിതി അന്നുതന്നെ ക്ഷമ ചോദിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ചില വാർത്തകൾ അസ്വസ്ഥതപ്പെടുത്തിയത് കൊണ്ടാണ് കോട്ടയത്തെ വേദിയിൽ വീണ്ടും ഇക്കാര്യം പറഞ്ഞത്. പഠന കാലം മുതൽ പല വിവേചനങ്ങളെ മറികടന്നാണ് ഇവിടെ വരെ എത്തിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also Read: ഇൻകെൽ ഉപകരാർ തട്ടിപ്പ് ഊർജ്ജവകുപ്പ് സെക്രട്ടറി അന്വേഷിക്കുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി

ആനുകൂല്യങ്ങൾ നൽകിയത് കൊണ്ട് മാത്രം പിന്നാക്ക വിഭാഗങ്ങളുടെ ദുരവസ്ഥ പരിഹരിക്കാൻ കഴിയില്ലെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു. അവരെ പ്രത്യേക കോളനികളിൽ താമസിപ്പിക്കുന്ന രീതി അവസാനിപ്പിക്കണം. അതിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞതായും മന്ത്രി പോയിന്റ് ബ്ലാങ്കിൽ പറഞ്ഞു.

Also Read: ഓണം ബംമ്പർ; 25 കോടി അടിച്ച ഭാഗ്യശാലികള്‍ ലോട്ടറി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് ഒരു കാര്യം മാത്രം!

മന്ത്രി കെ രാധാകൃഷ്ണന്‍ പങ്കെടുക്കുന്ന പോയിന്‍റ് ബ്ലാങ്ക് എന്ന പരിപാടി ഇന്ന് വൈകീട്ട് ആറരയ്ക്ക് ഏഷ്യാനെറ്റ് ന്യൂസില്‍ കാണാം...

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ അനിൽ അക്കരയുടെ ആരോപണങ്ങൾ തള്ളി കെ.രാധാകൃഷ്ണൻ

 

Follow Us:
Download App:
  • android
  • ios