Asianet News MalayalamAsianet News Malayalam

പൊതുജനങ്ങൾക്ക് സിൽവർലൈനിൽ സംശയങ്ങളുണ്ടോ? ഓൺലൈനിൽ ചോദിക്കാൻ അവസരം, തത്സമയം മറുപടി നൽകാമെന്നും കെ റെയിൽ

ഈ മാസം 24 ാം തിയതി വൈകിട്ട് നാല് മണിക്കാണ് ഓൺലൈനിലൂടെ പൊതുജനങ്ങൾക്ക് സംശയം ചോദിക്കാൻ അവസരമുണ്ടാകുക. തത്സമയം മറുപടി നൽകുമെന്നും കെ റെയിൽ അധികൃതർ അറിയിച്ചിട്ടുണ്ട്

k rail janasamaksham online program
Author
Thiruvananthapuram, First Published Aug 16, 2022, 6:43 PM IST

തിരുവനന്തപുരം: കേരള സർക്കാരിന്‍റെ സിൽവർ ലൈൻ പദ്ധതിയിൽ പൊതുജനങ്ങൾക്ക് സംശയങ്ങളുണ്ടെങ്കിൽ തത്സംയം ഓൺലൈനിലൂടെ മറുപടി നൽകാൻ അവസരമൊരുക്കി കെ റെയിൽ. ഈ മാസം 24 ാം തിയതി വൈകിട്ട് നാല് മണിക്കാണ് ഓൺലൈനിലൂടെ പൊതുജനങ്ങൾക്ക് സംശയം ചോദിക്കാൻ അവസരമുണ്ടാകുക. തത്സമയം മറുപടി നൽകുമെന്നും കെ റെയിൽ അധികൃതർ അറിയിച്ചിട്ടുണ്ട്. മുൻകൂട്ടി റെജിസ്റ്റർ ചെയ്യുന്നവർക്ക് സൂം വഴി ജനസമക്ഷത്തിൽ പങ്കെടുക്കുവാനും ചോദ്യങ്ങൾ നേരിട്ട് ചോദിക്കാനുമുള്ള അവസരമുണ്ടാകും. യൂട്യൂബ്, ഫേയ്സ്ബുക്ക് പേജിൽ ലൈവായും ജനസമക്ഷം സിൽവർലൈൻ 2.O എന്ന ചോദ്യോത്തര പരിപാടിയിൽ പങ്കെടുക്കാം. ഇ-മെയിൽ, വെബ്സൈറ്റ് വഴിയും യൂട്യൂബ്, ഫേയ്സ്ബുക്ക് പേജിൽ കമന്റുകളായും സംശയങ്ങൾ ചോദിക്കാം. സംശയങ്ങൾക്ക് പി.ജയകുമാർ IRSE, എക്സിക്യൂട്ടീവ് ഡയറക്ടർ, കെ-റെയിൽ (റിട്ട. ചീഫ് എൻജിനീയർ/കൺസ്ട്രക്ഷൻ സതേൺ റെയിൽവേ, ജിഎം/ഡിഎംആർസി), ലാൻഡ് അക്വസിഷൻ സ്പെഷ്യൽ ഓഫീസർ ലത സി.എ (റിട്ട ഐഎഎസ്), എം. മാരിയപ്പൻ, IRSE ജെജിഎം‌\സിവിൽ, കെ-റെയിൽ എന്നിവരാകും മറുപടി നൽകുക.

കെ റെയിലിനെതിയായ രണ്ടാംഘട്ട സമരത്തിനൊരുങ്ങി സമര സമിതി;തിരുവോണ ദിനം സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസം

കെ റെയിൽ അറിയിപ്പ് ചുവടെ

സിൽവർലൈൻ പദ്ധതിയെക്കുറിച്ച്
സംശയങ്ങളുണ്ടോ ?
ചോദിക്കൂ, ഞങ്ങൾ മറുപടി നൽകാം
കാസർ​ഗോ‍ഡ്- തിരുവനന്തപുരം അർധ അതിവേ​ഗ റെയിൽ പദ്ധതി സിൽവർലൈനെക്കുറിച്ച് പൊതുജനത്തിനുള്ള സംശയങ്ങൾ ചോദിക്കാനും ആശങ്കകൾ പങ്കുവെയ്ക്കാനും ജനസമക്ഷം സിൽവർലൈൻ 2.O ഓൺലൈൻ ഓ​ഗസ്റ്റ് 24ന് വൈകിട്ട് നാല് മണിക്ക് നടത്തും.
മുൻകൂട്ടി റെജിസ്റ്റർ ചെയ്യുന്നവർക്ക് സൂം വഴി ജനസമക്ഷത്തിൽ പങ്കെടുക്കുവാനും ചോദ്യങ്ങൾ നേരിട്ട് ചോദിക്കാനുമുള്ള അവസരമുണ്ട്. യൂട്യൂബ്, ഫേയ്സ്ബുക്ക് പേജിൽ ലൈവായും ജനസമക്ഷം സിൽവർലൈൻ 2.O ചോദ്യോത്തരപരിപാടിയിൽ പങ്കെടുക്കാം. ഇ-മെയിൽ, വെബ്സൈറ്റ് വഴിയും യൂട്യൂബ്, ഫേയ്സ്ബുക്ക് പേജിൽ കമന്റുകളായും സംശയങ്ങൾ ചോദിക്കാം.
പദ്ധതിയേക്കുറിച്ചുള്ള സംശയങ്ങൾക്ക് പി.ജയകുമാർ IRSE, എക്സിക്യൂട്ടീവ് ഡയറക്ടർ, കെ-റെയിൽ (റിട്ട. ചീഫ് എൻജിനീയർ/കൺസ്ട്രക്ഷൻ സതേൺ റെയിൽവേ, ജിഎം/ഡിഎംആർസി), ലാൻഡ് അക്വസിഷൻ സ്പെഷ്യൽ ഓഫീസർ ലത സി.എ (റിട്ട ഐഎഎസ്), എം. മാരിയപ്പൻ, IRSE ജെജിഎം‌\സിവിൽ, കെ-റെയിൽ എന്നിവർ മറുപടി നൽകും.
സൂം റെജിസ്ട്രേഷൻ
https://keralarail.com/janasamaksham-2-0/
ചോദ്യങ്ങൾ അയക്കാം
https://keralarail.com/janasamaksham\

സിൽവർ ലൈനിന് ഉടൻ അംഗീകാരം നൽകണം; നിതി ആയോഗ് യോഗത്തിൽ കേന്ദ്രത്തോട് മുഖ്യമന്ത്രി

 

Follow Us:
Download App:
  • android
  • ios