Asianet News MalayalamAsianet News Malayalam

വീടിന്റെ രണ്ടാം നില പണിയാൻ കെ റെയിലിന്റെ അനുമതി വേണമെന്ന് പഞ്ചായത്ത് സെക്രട്ടറി; വെട്ടിലായി കുടുംബം

മൂന്ന് മാസമായി നിരന്തരം ചോദിച്ചിട്ടും ഇതിൽ വ്യക്തമായ ഉത്തരം പഞ്ചായത്തിൽ നിന്ന് നൽകിയില്ല. ഇതിനിടെയാണ് എൻഒസി തേടി പഞ്ചായത്ത് സെക്രട്ടറി അയച്ച കത്ത് പുറത്ത് വന്നത്.

K Rail Panachikkad Panchayath Secretary demands NOC for home extension project
Author
Panachikkad, First Published Apr 13, 2022, 11:52 AM IST

കോട്ടയം: പനച്ചിക്കാട് വീടിന്റെ രണ്ടാം നില പണിയാൻ കെ റെയിൽ അനുമതി വേണമെന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ കത്ത്. രണ്ടാം നില പണിയുന്നതിന് പഞ്ചായത്തിന്റെ അനുമതി തേടിയ പനച്ചിക്കാട് സ്വദേശിക്കാണ് ഈ അനുഭവം. വീട് ബഫർ സോൺ പരിധിയിലെന്ന് പഞ്ചായത്ത് സെക്രട്ടറി വീട്ടുടമയോട് വ്യക്തമാക്കി. കെ റെയിലിന്റെ എൻ ഒ സി ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി നൽകിയ കത്ത് പുറത്ത് വന്നു.

NOC ആവശ്യപ്പെട്ട് സെക്രട്ടറി കെ റെയിലിന്റെ ചുമതലയുള്ള സ്പെഷൽ തഹസിൽദാ‍ർക്കാണ് കത്ത് നൽകിയത്. 245 എന്ന ഒറ്റ സർവേ നമ്പറിൽ വരുന്ന സ്ഥലമാണിത്. ഇതുവഴിയാണ് നിർദ്ദിഷ്ട സിൽവർ ലൈൻ സഞ്ചാര പാത. കഴിഞ്ഞ ഡിസംബർ മാസത്തിലാണ് വീട്ടുടമസ്ഥനായ ജിമ്മി വീടിന് രണ്ടാം നില പണിയാൻ പഞ്ചായത്തിന്റെ അനുമതി തേടിയത്. മൂന്ന് മാസമായി നിരന്തരം ചോദിച്ചിട്ടും ഇതിൽ വ്യക്തമായ ഉത്തരം പഞ്ചായത്തിൽ നിന്ന് നൽകിയില്ല. ഇതിനിടെയാണ് എൻഒസി തേടി പഞ്ചായത്ത് സെക്രട്ടറി അയച്ച കത്ത് പുറത്ത് വന്നത്.

Follow Us:
Download App:
  • android
  • ios