വികസന പദ്ധതികള്‍ക്കായി സഹകരിക്കുന്നവരെ സർക്കാർ ചേർത്തുപിടിക്കും. ഇത് വെറും വാക്കല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
തിരുവനന്തപുരം: വികസനത്തിന്റെ പേരിൽ സർക്കാർ ആരെയും തെരുവിലിറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കൽ നാടിന്റെ ആവശ്യമാണ്. വികസന പദ്ധതികള്‍ക്കായി സഹകരിക്കുന്നവരെ സർക്കാർ ചേർത്തുപിടിക്കും. ഇത് വെറും വാക്കല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ന് നാട്ടിൽ കാണുന്ന അനുഭവം ഇത് വ്യക്തമാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസന പദ്ധതിക്കായി സ്ഥലം വിട്ട് നല്‍കുന്നവരെ മതിയായ നഷ്ടപരിഹാരം നൽകി പുനധിവസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാങ്കുളം ജലവൈദ്യുതി പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രതിവർഷം 82 മില്യണ്‍ യൂണിറ്റ് ഉത്പാദന ശേഷിയുള്ള പദ്ധതിയാണ് ഉദ്ഘാടനം ചെയ്തത്.
നാടിന് ആവശ്യമായത് ചെയ്യുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. ഒരു കാര്യം ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും മുഖ്യമന്ത്രി പറഞ്ഞു. കെ റെയില്‍ വിഷയത്തില്‍ പ്രധാനമന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. കെ റെയിലിനെ അനുകൂലിക്കുന്നവരാണ് മഹാഭൂരിപക്ഷവും ബഹളം വെക്കുന്നില്ലെങ്കിലും അവര്‍ വികസനം ആഗ്രഹിക്കുന്നവരാണെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു.
ഒരു കാര്യം ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും. ദേശീയപാതാ വികസനം ഇതിന് ഉദാഹരണമാണ്. ഭൂമി നഷ്ട്പ്പടുന്നവർ ഇപ്പോൾ റോഡ് വികസനത്തിനൊപ്പമാണ്. ദേശീയപാതാ വികസനത്തിനെതിരെ എത്തിയവർക്ക് പിന്നീട് പശ്ചാത്താപത്തിന് ഒരു കണിക പോലും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ചെറിയ സംസ്ഥാനമാണെങ്കിലും നമ്മളും മറ്റുള്ളവർക്കൊപ്പം നേട്ടം കൊയ്യണ്ടേ എന്നും അദ്ദേഹം ചോദിച്ചു.
നാടിൻ്റെ വികസനം സർക്കാറിൻ്റെ ബാധ്യതയാണ്. നാടിനാവശ്യമായത് ചെയ്യുന്നതാണ് സർക്കാരിൻ്റ പ്രാഥമിക ബാധ്യത. അതിൽ നിന്ന് ഒളിച്ചോടാനാകില്ല. ഗെയിൽ കൂടംകുളം ദേശീയ പാത വികസനം ഇതിന് ഉദാഹരണമാണ്. എതിർക്കുന്നവരുടേതാണ് നാട് എന്ന് കരുതരുത്. അനുകൂലിക്കുന്നവരുടെതാണ് മഹാ ഭൂരിപക്ഷം. അവർ ബഹളം വക്കുന്നുണ്ടാകില്ലായിരിക്കും. പക്ഷെ അവർ വികസനം വേണം എന്നാഗ്രഹിക്കുന്നു. കെ റെയിൽ പോലുള്ള പദ്ധതി യാഥാർത്ഥ്യമാക്കേണ്ടതുണ്ട്. കെ റെയിൽ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണമാണ് ഉണ്ടായതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
Also Read: ഭൂമി നൽകുന്നവർക്ക് നാലിരട്ടി നഷ്ടപരിഹാരമെന്ന് സിപിഎം; പൊരുത്തപ്പെടാത്ത കണക്കിൽ ജനങ്ങൾ
കെ റെയിൽ വിരുദ്ധ പ്രക്ഷോഭം തണുപ്പിക്കാൻ എൽഡിഎഫ് നേതാക്കൾ നേരിട്ട് പ്രചരണത്തിനിറങ്ങും
കെ റെയിലിൽ പ്രതിഷേധം തണുപ്പിക്കാൻ ലക്ഷ്യമിട്ട് എൽഡിഎഫ് നേതാക്കൾ ജനങ്ങളിലേക്ക്. പ്രതിപക്ഷത്തിന്‍റെ പ്രചാരണങ്ങൾ നേരിടാൻ ഏപ്രിൽ 19ന് വിപുലമായ യോഗം സംഘടിപ്പിക്കും. ജില്ലാ അടിസ്ഥാനങ്ങളിൽ ബോധവത്കരണ യോഗങ്ങൾ സംഘടിപ്പിക്കും. വീടുകളിൽ കയറിയുള്ള ബോധവത്കരത്തിനും എൽഡിഎഫ് യോഗത്തിൽ തീരുമാനമായി. സിപിഎം പാർട്ടി കോണ്‍ഗ്രസിന് ശേഷം പ്രതിപക്ഷ സമരത്തെയും ജനകീയ ചെറുത്തുനിൽപുകളെയും നേരിടാനാണ് ഇടതുമുന്നണിയുടെ തീരുമാനം. ജനങ്ങളെ ബോധവത്കരിക്കാൻ കഴിയുമെന്നും എന്നാൽ പ്രതിപക്ഷത്തെ ബോധവത്കരിക്കാൻ ഒരിക്കലും കഴിയില്ലെന്നും എ വിജയരാഘവൻ പറഞ്ഞു. കല്ലൂരുക എന്നത് പ്രതിപക്ഷ നേതാവിന് ഒരു രോഗമായി മാറിയിരിക്കുന്നുവെന്നും എൽഡിഎഫ് കണ്‍വീനർ പരിഹസിച്ചു.
